For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Winter olympics 2022: ബെയ്ജിങ് ഗെയിംസ് ലഹരിയില്‍, വെള്ളിയാഴ്ച കൊടിയേറും

ഇന്ത്യയുടെ ഒരു താരം മാത്രമാണ് മല്‍സരിക്കുന്നത്

1

ബെയ്ജിങ്: വിശ്വ കായിക മാമാങ്കമായ ഒളിംപിക്‌സിനു ജപ്പാനിലെ ടോക്കിയില്‍ തിരശീല വീണ് ആറു മാസത്തിനുള്ളില്‍ മറ്റൊരു കായിക വിരുന്നിന് ചൈനയിലെ ബെയ്ജിങ് വേദിയാവുകയാണ്. വിന്റര്‍ ഒളിംപ്കിസാണ് ബെയ്ജിങില്‍ നടക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഗെയിംസിന്റെ സമാപനം ഈ മാസം 20നാണ്. ഉദ്ഘാടനച്ചടങ്ങുകള്‍ വെള്ളിയാഴ്ചയാണെങ്കിലും വിന്റര്‍ ഒളിംപിക്‌സിലെ മല്‍സരങ്ങള്‍ക്കു രണ്ടിനു (ബുധന്‍) തന്നെ തുടക്കമായിരുന്നു.

ചൈനയിലെ മൂന്നു ഭാഗങ്ങളിലായിട്ടാണ് ഗെയിംസ് നടക്കുന്നത്. ബെയ്ജിങിനെക്കൂടാതെ യാന്‍ക്വിങ്, സാങ്ജിയാക്കു എന്നീവിടങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍. ഐസ് സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍ സന്‍ട്രല്‍ ബെയ്ജിങിലായിരിക്കും. കൂടാതെ നാലു സ്‌നോ ബോര്‍ഡ് കായിക ഇവനങ്ങളായ സ്‌നോ ബോര്‍ഡ് ബിഗ് എയര്‍, ഫ്രീെൈസ്റ്റെല്‍ സ്‌കീയിങ് ബിഗ് എയര്‍ എന്നിവയുടെ പുരുഷ, വനിതാ വിഭാഗം മല്‍സരങ്ങളും ഇവിടെയായിരിക്കും.

ബെയ്ജിങിലെ യാങ്ക്വിങിലാണ് ഗെയിംസിന്റെ ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ നടക്കുന്നത്. ആല്‍പിന്‍ സ്‌കീയിങ്, സ്‌ലൈഡിങ് ഇവന്റുകള്‍ (ബോബ്‌സ്ലെയ്, സ്‌കെലറ്റോണ്‍, ല്യൂജ്) എന്നീ മല്‍സരങ്ങളെല്ലാം ഇവിടെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടാതെ അത്‌ലറ്റുകള്‍ക്കുള്ള ഒളിംപിക്‌സ് വില്ലേജും ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഫ്രീസ്റ്റൈല്‍, ക്രോസ് കണ്‍ട്രി, സ്‌കീ ജംപിങ്, നോര്‍ഡിക് കംബൈന്‍ഡ്, ബയാത്‌ലണ്‍ എന്നിവയടക്കമുള്ള സ്‌നോ ബോര്‍ഡ് ഇവന്റുകളും ഭൂരിഭാഗം സ്‌കീ മല്‍സരങ്ങളും നടക്കുന്നത് സാങ്ജിയാക്കുവിലാണ്.

2

15 കായിക ഇനങ്ങളിലായി 109 മെഡല്‍ ഇവന്റുകളാണ് ഇത്തവണത്തെ വിന്റര്‍ ഒളിംപിക്‌സിലുള്ളത്. ആല്‍പിന്‍ സ്‌കീയിങ്, ബയാത്‌ലണ്‍, ബോബ്‌സ്ലെഡ്, ക്രോസ് കണ്‍ട്രി സ്‌കീയിങ്, കേര്‍ലിങ്, ഫിഗര്‍ സ്‌കെയ്റ്റിങ്, ഫ്രീസ്റ്റൈല്‍ സ്‌കീയിങ്, ഹോക്കി, ല്യൂജ്, നോര്‍ഡിക് കംബൈന്‍ഡ്, ഷോര്‍ട്ട് ട്രാക്ക്, സ്‌കെലറ്റോണ്‍, സ്‌കീ ജംപിങ്, സ്‌നോബോര്‍ഡിങ്, സ്പീഡ് സ്‌കെയ്റ്റിങ് എന്നീ ഇനങ്ങളിലായിട്ടാണ് മല്‍സരങ്ങളുള്ളത്.

ഇവ കൂടാതെ ഏഴു പുതിയ മല്‍സര ഇനങ്ങളും ഇത്തവണത്തെ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതകളുടെ മോണോബോബ്, പുരുഷ, വനിതാ വിഭാഗം ബിഗ് എയര്‍ (ഫ്രീസ്റ്റൈല്‍ സ്‌കീയിങ്), മിക്‌സഡ് ടീം സ്‌നോബോര്‍ഡ് ക്രോസ്, മിക്‌സഡ് ടീം ഏരിയല്‍സ്, മിക്‌സഡ് ടീം ഷോര്‍ട്ട് ട്രാക്ക് റിലേ, മിക്‌സഡ് ടീം സ്‌കീ ജംപിങ് എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയവ.

3

ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി ഒരേയൊരു അത്‌ലറ്റ് മാത്രമാണ് മല്‍സരിക്കുന്നത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ആരിഫ് ഖാനാണ് ഇന്ത്യയുടെ അഭിമാനമാവാന്‍ ബെയ്ജിങിലെത്തിയിരിക്കുന്നത്. സ്‌കീയിങ് ഇനത്തില്‍ സ്ലലോം, ജയന്റ് സ്ലലോം എന്നീ രണ്ടു വിഭാഗങ്ങളിലാണ് അദ്ദേഹം മല്‍സരിക്കാനിറങ്ങുക. കശ്മീരിലെ ബറാമുള്ള ജില്ലയില്‍ ജനിച്ച ആരിഫിന് സ്‌കീയിങ് കുട്ടിക്കാലം മുതല്‍ തന്നെ ഇഷ്ട കായിക വിനോദമായിരുന്നു.

12ാം വയസ്സില്‍ തന്നെ ആദ്യമായി ദേശീയ സ്ലലോം ചാംപ്യന്‍ഷിപ്പില്‍ ജേതാവാകുകയും ചെയ്തു. പിതാവ് യാസിന്‍ ഖാനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 3-4 വയസ്സ് ആവുമ്പോഴേക്കും ആരിഫിന് സ്‌കീയിങിനോടു കമ്പം കയറിയിരുന്നു. ഇതുവരെ 127 അന്താരാഷ്ട്ര ഇവന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്‌കീയിങില്‍ അദ്ദേഹം മല്‍സരിച്ചു കഴിഞ്ഞു.

Story first published: Thursday, February 3, 2022, 23:50 [IST]
Other articles published on Feb 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+