Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സില്‍ താരങ്ങള്‍ മെഡല്‍ കടിക്കുന്നതിതുകൊണ്ടാണ്... !!

റിയോ ഒളിംപിക്‌സിലുള്‍പ്പെടെ മുന്‍ ഒളിംപിക്‌സിലെല്ലാം കാണുന്ന സ്ഥിരം കാഴ്ച്ചയാണ് മെഡല്‍ ജേതാക്കള്‍ മെഡലുകള്‍ കടിക്കുന്നത്. ഇതെന്തിനെന്നറിയാത്തെവരായിരിക്കും ചുറ്റിലുളള ഭൂരിഭാഗം പേരും.

കൂടാതെ മത്സരം ടിവിയില്‍ വീക്ഷിക്കുന്നവര്‍ക്കും താരങ്ങള്‍ ചോക്കളേറ്റു പോലെ മെഡലുകള്‍ വായിലിടുന്നതെന്തിനാണെന്നറിയാത്തവരാണ്. സ്വര്‍ണ്ണം നേടിയവര്‍ മാത്രമല്ല വെളളി നേടിയവരും ഇത് ആവര്‍ത്തിക്കുന്നതു കാണാം. ഇതിനു പിന്നിലുളള കാരണമിതാണ്...

Read more: ''ഇതുവരെ രമണയുടെ ഭാര്യയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്, ഇനി സിന്ധുവിന്റെ അമ്മ''..!

വളരെക്കാലമായി തുടരുന്ന സമ്പ്രദായം

വളരെക്കാലമായി തുടരുന്ന സമ്പ്രദായം

ഒളിംപിക്‌സ് ചരിത്രം പരിശോധിച്ചാല്‍ മെഡല്‍ നല്‍കുന്ന ചടങ്ങുകളിലെല്ലാം ഭൂരി ഭാഗം പേരും അവര്‍ക്കു കിട്ടിയ മെഡലുകള്‍ വായിലിട്ട് ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതു കാണാം. വളരെക്കാലമായുളള ഈ പ്രവൃത്തിയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് ചുരുക്കം ചിലര്‍ക്കു മാത്രമേ അറിയുകയുള്ളൂ..

ഡേവിഡ് മോളെര്‍

ഡേവിഡ് മോളെര്‍

വിജയാഹ്ലാദത്തില്‍ തനിക്കു കിട്ടിയ വെള്ളി മെഡല്‍ കടിച്ച് പല്ലിന്റെ അഗ്രം മുറിഞ്ഞു പോയ ഒരു താരമുണ്ട്. ജര്‍മ്മന്‍ കായിക താരമായ ഡേവിഡ് മൊള്ളറിനാണ് മെഡലു കടിച്ച് പല്ലിന്റെ അഗ്രം മുറിഞ്ഞത്. അമ്മ ഡെന്റിസ്റ്റ് ആയതുകൊണ്ട് ഡേവിഡ് രക്ഷപ്പെട്ടു.

വെളളിയും വെങ്കലവും

വെളളിയും വെങ്കലവും

സ്വര്‍ണ്ണമെഡലിന്റെ കാര്യത്തിലാണെങ്കില്‍ മെഡല്‍ പൂര്‍ണ്ണമായും സ്വര്‍ണ്ണമല്ല. ഇത് ചില താരങ്ങള്‍ക്കെങ്കിലും അറിയാവുന്ന കാര്യവുമാണിത്. വെളളിയും വെങ്കലവും ചേര്‍ത്ത് നിര്‍മ്മിച്ച് ഒടുവില്‍ സ്വര്‍ണ്ണം പൂശുകയാണ് ചെയ്യുന്നത്.

ചരിത്രമുഹൂര്‍ത്തം

ചരിത്രമുഹൂര്‍ത്തം

ചുറ്റും കൂടി നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് താരങ്ങള്‍ മെഡലുകള്‍ കടിച്ചു നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്യുന്നത്. ചരിത്രമുഹൂര്‍ത്തത്തെ അടയാളപ്പെടുത്താന്‍ ഇതിലും നല്ല പോസ് ഇല്ലെന്നാണത്രെ അവര്‍ പറയുന്നത്. കാലങ്ങളായുളള ശീലം എല്ലാ താരങ്ങളും തുടരുകയും ചെയ്തു.

Story first published: Saturday, August 20, 2016, 15:25 [IST]
Other articles published on Aug 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+