ലോകകപ്പിന്റെ താരം മെസ്സി, അപ്പോള്‍ ഇവരോ?
റിയോ ഡി ജെനീറോ: ഫൈനലില്‍ മിശിഹയാകാനുള്ളതൊന്നും പുറത്തെടുത്തില്ല എന്ന് മാത്രമല്ല, മെസ്സി കിട്ടിയ അവസരം പുറത്തേക്കടിച്ച് കളയുകയും ചെയ്തു. നോക്കൗട്ട് മത്സരങ്ങളിലേക്കെത്തിയ ശേഷം ഒരു ഗോള്‍ പോലും അടിക്കാന്‍ കഴിയാത്ത മെസി ലോകകപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും മികച്ച താരം. ആദ്യ കളികളിലെ പ്രകടനവും ആരാധകരുടെ പിന്തുണയും മാത്രമാണോ മെസ്സിയെ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനാക്കിയത്.
ഫൈനലില്‍ പെനല്‍റ്റി ബോക്‌സിനകത്ത് കുറഞ്ഞത് നാലു തവണയെങ്കിലും മെസ്സിക്ക് പിഴച്ചു. ഫ്രീകിക്ക് വിദഗ്ധനെന്ന് പേരെടുത്ത മെസ്സിക്ക് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കിട്ടിയ ഫ്രീകിക്ക് മുതലാക്കാനും കഴിഞ്ഞില്ല. യുദ്ധം തോറ്റ പടത്തലവനെപ്പോലെ മുഖം കുനിച്ച് നില്‍ക്കുന്ന മെസ്സിക്ക് പക്ഷേ അര്‍ഹിക്കുന്നതില്‍ കൂടുതലാണ് കിട്ടുന്നത് എന്ന് പരാതിയുള്ളവര്‍ ഏറെയാണ്.
മെസ്സിയോടും അര്‍ജന്റീനയോടും എല്ലാ സ്‌നേഹവും മനസില്‍ വെച്ച് തന്നെ ആളുകള്‍ പറയുന്നു മെസ്സിയല്ല ഈ ലോകകപ്പിലെ താരം, ദാ ഇവരില്‍ ആരെങ്കിലും ആണ്.

മെസ്സി - ഗോള്‍ഡന്‍ ബൂട്ട്
നാല് കളികളില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു മെസ്സി. അത് പക്ഷേ ആദ്യത്തെ കളികളില്‍. നോക്കൗട്ട് മത്സരങ്ങളില്‍ പ്രത്യേകിച്ച് ഫൈനലിലും സെമിയിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ മെസ്സിക്ക് കഴിഞ്ഞില്ല.

തോമസ് മുള്ളര്‍
എന്നാല്‍ ടീമിന് വേണ്ടത് ചെയ്യാന്‍ കഴിഞ്ഞത് തോമസ് മുള്ളര്‍ക്കാണ്. പോര്‍ച്ചുഗലിനെ തച്ചുതകര്‍ത്ത ഗ്രൂപ്പ് കളിയിലെ ഹാട്രിക് മുതല്‍ ബ്രസീലിനെ നാണം കെടുത്തിയ സെമി ഫൈനലിലെ ഗോള്‍ വരെ മുള്ളര്‍ നിറഞ്ഞുനിന്നു.

ആര്യന്‍ റോബന്‍
സെമിയില്‍ അര്‍ജന്റീനയോട് തോറ്റെങ്കിലും ആര്യന്‍ റോബന്‍ തലയുയര്‍ത്തി തന്നെയാണ് ഈ ലോകകപ്പില്‍ നിന്നും വിടപറയുന്നത്. ക്വാര്‍ട്ടറില്‍ മെക്‌സിക്കോയ്‌ക്കെതിരെ അഭിനയിച്ച് വാങ്ങിയ പെനല്‍റ്റി ഒഴിച്ചുനിര്‍ത്തിയാല്‍ റോബന്‍ തന്നെയാണ് ഈ ലോകകപ്പിലെ സൂപ്പര്‍ സ്റ്റാര്‍.

നെയ്മര്‍
ഈ ലോകകപ്പിന്റെ ദുരന്തമായിപ്പോയി നെയ്മര്‍. നെയ്മര്‍ ഇല്ലാത്ത ബ്രസീല്‍ അതിലും വലിയ ദുരന്തമായി. കളിച്ച അഞ്ച് കളിയിലല്ല കളിക്കാതെ പോയ സെമിഫൈനലിലാണ് നെയ്മറിന്റെ വില ലോകം അറിഞ്ഞത്.

ക്ലോസെ
ലോകകപ്പിലെ റെക്കോര്‍ഡ് ഗോള്‍ വേട്ടക്കാരന്‍ എന്ന ബഹുമതിയോടെയാണ് ക്ലോസെ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഹംസഗാനം പാടി ഇറങ്ങിപ്പോയത്. തകര്‍ന്നത് റൊണാള്‍ഡോയുടെ ഗോളുകള്‍.

റോഡ്രിഗസ്
ഹാമിഷ് റോഡ്രിഗസ് എന്ന കൊളംബിയക്കാരന്‍ സ്‌ട്രൈക്കറാണ് ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചത്. ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും റോഡ്രിഗസിന് കിട്ടി. ഗോള്‍ഡന്‍ ബോളും ഹാമിഷിന് അര്‍ഹിച്ചതായിരുന്നോ, അങ്ങനെ കരുതുന്നവരുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications