അര്‍ജന്റീന പുറത്ത്, നെയമ്‌റിന് മരുന്നടി?
ആതിഥേയരായ ബ്രസീല്‍ ടീമിന്റെ സൂപ്പര്‍ സ്റ്റാര്‍ നെയ്മറിന് മരുന്നടി, ബ്രസീല്‍ ടീമിനെ ലോകകപ്പില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു എന്ന് വാര്‍ത്ത കണ്ടാല്‍ എങ്ങനെയിരിക്കും. അതും ബി ബി സിയുടെ പേരില്‍. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താലോ സണ്‍ഡേ ടൈംസ് ഡെയ്‌ലി എന്ന സൈറ്റിലേക്ക് പോകും. നിങ്ങളെ മാത്രമല്ല ഞങ്ങള്‍ വേറെ ആളുകളെയും പറ്റിച്ചിട്ടുണ്ട് എന്നാണ് സൈറ്റിലെ കുറിപ്പ്.
ഒത്തുകളിയെത്തുടര്‍ന്ന് അര്‍ജന്റീനയെ ലോകകപ്പില്‍ നിന്നും അയോഗ്യരാക്കി എന്നായിരുന്നു തിങ്കളാഴ്ച ഇവര്‍ അടിച്ചിറക്കിയ വാര്‍ത്ത. അതും ഇതുപോലെ തന്നെ ബി ബി സിയുടെ ബാനര്‍ ചിത്രമാക്കിയാണ്. സൈറ്റിലെത്തിയാല്‍ പറ്റിച്ചേ എന്ന സന്ദേശവും. ലോകപ്രശസ്ത വാര്‍ത്താ ചാനലായ ബി ബി സിയുടെയും മറ്റും പേരിലാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇവര്‍ ആളുകളെ പറ്റിക്കുന്നത്.
മെയ് 18, 2014 നാണ് സണ്‍ഡേ ടൈംസ് ഡെയ്‌ലി എന്ന ഡൊമൈന്‍ ബുക്ക് ചെയ്തിരിക്കുന്നത്. കാര്യങ്ങള്‍ എന്തൊക്കെയായാലും ഒരൊറ്റ മാസം കൊണ്ട് അലക്‌സ റാങ്കിംഗില്‍ മുപ്പത്തിരണ്ടായിരത്തിലെത്താന്‍ സണ്‍ഡേ ടൈംസ് ഡെയ്‌ലിക്ക് കഴിഞ്ഞിട്ടുണ്ട്.
ആര്‍ക്ക് വേണമെങ്കിലും ഫേക് ന്യൂസുകള്‍ ഉണ്ടാക്കി സോഷ്യല്‍ നെറ്റ് വര്‍ക്കിഗ് സൈറ്റുകളില്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും സൈറ്റിലുണ്ട്. ബിബിസിയുടെ പേരിലോ എബിസിയുടെ പേരിലോ ആളുകള്‍ക്ക് വാര്‍ത്തകള്‍ അടിക്കാം. യാഹൂ, ഗാര്‍ഡിയന്‍, ഫോബ്‌സ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവരുടെ പേരിലെല്ലാം ഫേക് വാര്‍ത്തകള്‍ അടിച്ചിറക്കാം.

നെയ്മര്‍ പോസിറ്റീവ്
ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ മരുന്നടിയില്‍ പോസിറ്റീവ് എന്നാണ് സണ്‍ഡേ ടൈംസ് ഡെയ്‌ലിയുടെ ചോവ്വാഴ്ചത്തെ ബ്രേക്കിംഗ്. സ്‌ക്രീന്‍ ഷോട്ട് നോക്കൂ.

പറ്റിച്ചേ
സൈറ്റില്‍ രണ്ട് നിമിഷം നിന്നാല്‍ കാണാം, നിങ്ങളെ പറ്റിച്ചേ എന്ന സന്ദേശം. തമാശ തലയ്ക്ക് പിടിച്ച ആളുകള്‍ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ സൈറ്റുകളിലും ഷെയര്‍ ചെയ്ത് സംഭവം വൈറലാക്കിയിരിക്കുകയാണ്.

അര്‍ജന്റീനയ്ക്കും കിട്ടി പണി
കോഴവാങ്ങി ഒത്തുകളിച്ചതിനാണ് തിങ്കളാഴ്ച ഇവര്‍ അര്‍ജന്റീനയെ പുറത്താക്കിയത്.

അതും വെറുതെ
എന്നാല്‍ ഇവരുടെ തട്ടിപ്പാണ് വാര്‍ത്ത എന്ന് മനസിലായപ്പോഴാണ് ആരാധകര്‍ക്ക് ശ്വാസം നേരെ വീണത്

നെയ്മര്‍ അങ്ങനെ ചെയ്യുമോ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നെയ്മര്‍ മരുന്നടിക്കില്ല എന്ന വിശ്വസിക്കുന്ന കടുത്ത ആരാധകര്‍ പോലും വാര്‍ത്ത കണ്ട് അമ്പരന്നു.

ഒബാമയും
അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ രാജിവാര്‍ത്തയും ഇവര്‍ ഇങ്ങനെ അടിച്ചുവിട്ടിട്ടുണ്ട്. ഫോക്സ് ന്യൂസിന്‍റെ പേരിലായിരുന്നു ഇത്.

ഉറുഗ്വേയും പുറത്ത്
മുന്‍ ചാന്പ്യന്മാരായ ഉറുഗ്വേയെയും ഈ വിരുതന്മാര്‍ ബി ബി സിയുടെ പേരും പറഞ്ഞ് പുറത്താക്കിയിട്ടുണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications