Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് വോളി ടീമിനെ പ്രഖ്യാപിച്ചു; സംഘത്തില്‍ 12 മലയാളികള്‍

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് 18 മുതല്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ വനിതാ വോളിബോള്‍ ടീമുകളെ പ്രഖ്യാപിച്ചു. ഇരു ടീമുകളിലുമായി 12 മലയാളികള്‍ ഇടംപിടിച്ചിട്ടുണ്ട്. വനിതാ ടീമില്‍ 10 പേര്‍ ഉള്‍പ്പെട്ടപ്പോള്‍ പുരുഷ ടീമില്‍ രണ്ട് പേരും ഇടംപിടിച്ചു.

തിരുവനന്തപുരം സായി കെഎസ്ഇബിയില്‍ നിന്നും എട്ടു വനിതകളാണ് ടീമിലുള്ളത്. മലയാളിതാരം മിനിമോള്‍ എബ്രഹാം ആണ് വനിതകളുടെ 14 അംഗ ടീമിനെ നയിക്കുക. റെയില്‍വേ താരമായ അശ്വനി കണ്ടോത്ത് കെഎസ്ഇബി ടീമിന്റെ അതിഥിതാരമായ ആര്‍ അശ്വതി എന്നിവരും ടീമിലുണ്ട്.

asiuan

കെ പി അനുശ്രീ, അഞ്ജലി ബാബു, എസ് രേഖ, കെ എസ് ജിനി, അഞ്ജു ബാലകൃഷ്ണന്‍, ശ്രുതി മുരളീധരന്‍, എസ് സൂര്യ എന്നിവരാണ് കെഎസ്ഇബിയുടെ താരങ്ങള്‍. ഇവരെ കൂടാതെ അനുശ്രീ ഘോഷ്, നിര്‍മല്‍, പ്രിയങ്ക ഖേദര്‍,റുഖ്‌സാന ഖത്തൂണ്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

ജി അഖിനും അജിത്‌ലാലുമാണ് പുരുഷ ടീമില്‍ ഉള്‍പ്പെട്ടത്. ഇരുവരും കൊച്ചി ബിപിസിഎല്‍ താരങ്ങളാണ്. നാല് വര്‍ഷമായി കൊച്ചി ബിപിസിഎല്ലി ജോലി ചെയ്യുന്ന തമിഴ്‌നാട്ടുകാരന്‍ ജെറൊം വിനീതും ടീമിലുണ്ട്. ദീപേഷ് കുമാര്‍ സിന്‍ഹ, എം ഉക്രപാണ്ഡ്യന്‍ (ക്യാപ്റ്റന്‍), അശോക് കാര്‍ത്തിക്, എസ് പ്രഭാകരന്‍, അമിത്, രോഹിത്കുമാര്‍, ഗുരിന്ദര്‍ സിങ്, വിനീത് കുമാര്‍, രജിത് സിങ്, പി പ്രഭാകരന്‍, പങ്കജ് ശര്‍മ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.

Story first published: Wednesday, July 18, 2018, 12:30 [IST]
Other articles published on Jul 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+