Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിബിന്‍ ജോര്‍ജ് വിരമിക്കുന്നു; കിരീടം നേടി മടങ്ങാന്‍ മോഹം

കോഴിക്കോട്: കേരളത്തിന്റെ മുന്‍ക്യാപ്റ്റനും മികച്ച അറ്റാക്കറുമായ വിബിന്‍ എം. ജോര്‍ജ് ടീമില്‍നിന്ന് വിരമിക്കുന്നു. ദേശീയ വോളിയുടെ സമാപനത്തോടെ കേരള ടീമില്‍നിന്നും വിടപറയാനാണ് വിബിന്റെ ഉദ്ദേശ്യം. ഇന്ന് നടക്കുന്ന ഫൈനലില്‍ റെയ്ല്‍വേയെ പരാജയപ്പെടുത്തി കിരീടധാരണത്തോടെ വേണം വിടപറച്ചിലെന്നും 35കാരനായ ഈ അറ്റാക്കര്‍ക്ക് ആഗ്രഹമുണ്ട്. അതേസമയം, കേരള ടീമില്‍നിന്ന് പിരിഞ്ഞാലും കൊച്ചിന്‍ ബിപിസിഎല്ലിന്റെ ഭാഗമായി തുടര്‍ന്നും കളിക്കുമെന്ന് വിബിന്‍ അറിയിച്ചു.

ദേശീയ വോളി: ഫൈനല്‍ ഇന്ന്, ഇരു വിഭാഗത്തിലും കേരളത്തിന് എതിരാളികള്‍ റെയ്ല്‍വേ
ഇതിനകം കേരളത്തിനു വേണ്ടി 15 സീനിയര്‍ ചാംപ്യന്‍ഷിപ്പുകള്‍ കളിച്ചിരിക്കുന്ന താരം ഇടക്കാലത്ത് കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന വിബിന്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും സാഫ് ഗെയിംസിലും രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. കായിക വിനോദങ്ങളെ എന്നും സ്‌നേഹിക്കുന്ന കോഴിക്കോടിന്റെ മലയോര മേഖലയായ തോട്ടുമുക്കത്തുനിന്നാണ് വിബിന്‍ ഇന്ത്യന്‍ വോളിബോളിന്റെ ഭാഗമായത്.

vibin

രതീഷും വിബിനും

2005ല്‍ പൂണെയില്‍ തുടങ്ങിയ വിബിന്റെ പടയോട്ടമാണ് കോഴിക്കോട്ട് അവസാനിക്കുന്നത്. ദേശീയ വോളിയില്‍ കേരള പുരുഷ ടീമിന്റെ അഞ്ച് കിരീട നേട്ടങ്ങളില്‍ മൂന്നിലും വിബിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2007ല്‍ ജയ്പൂരില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും 2011ല്‍ ഫെഡറേഷന്‍ കപ്പില്‍ കേരളം ജേതാക്കളായപ്പോഴും നായകസ്ഥാനത്ത് വിബിനായിരുന്നു. 2015ല്‍ സ്വന്തം നാടായ കോഴിക്കോട്ട് ദേശീയ ഗെയിംസ് അരങ്ങേറിയപ്പോഴും ക്യാപ്റ്റന്‍ വിബിന്‍തന്നെ. കൊച്ചി ബിപിസിഎല്ലില്‍ അസിസ്റ്റന്റ് മാനെജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിബിന്‍ അവരുടെ ടീമിലെ പ്രധാന കണ്ണിയാണ്. അര്‍ജുന അവാര്‍ഡ് ജേതാവ് ടോമും ജെറോമും അഗിനുമെല്ലാം ബിപിസിഎല്‍ ടീമിന്റെ ഭാഗം തന്നെ. ഇത്തവണയും ദേശീയ വോളിയില്‍ മികച്ച പ്രകടനാണ് വിബിന്‍ കാഴ്ചവെച്ചത്. വിബിന്റെ അറ്റാക്കിങ് മികവും ജംപന്‍ സര്‍വിസും കാണികളെ ത്രസിപ്പിക്കുന്നതാണ്.

Story first published: Wednesday, February 28, 2018, 14:17 [IST]
Other articles published on Feb 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+