Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് ; വികാസ് ഗൗഡയ്ക്ക് വെളളി

ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സന്തോഷവും സങ്കടവും ഒരുപോലെ സമ്മാനിച്ച ദിനമായിരുന്നു ചൊവ്വാഴ്ച. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ (62.58 മീറ്റര്‍) ഇന്ത്യയുടെ വികാസ് ഗൗഡ വെളളി നേടി. ഇറാന്റെ എഹ്‌സാന്‍ ഹദാദിക്കാണ് സ്വര്‍ണ്ണം.

2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വികാസ് ഗൗഡ വെളളി നേടിയിരുന്നു. ദോഹ ഗെയിംസില്‍ ആറാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഗ്വാങ്ചൗവില്‍ വെങ്കലം നേടിയിരുന്നു.

asiangames

വനിതകളുടെ ബോക്‌സിങ്ങില്‍ സുവര്‍ണ പ്രതീക്ഷയുമായി ഇന്ത്യന്‍ താരം മേരി കോം ഫൈനലിലേക്ക് പ്രവേശിച്ചത് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കി. വനിതകളുടെ 51 കിലോഗ്രാം സെമിയില്‍ ചൈനയുടെ ബാങ് ലെ തിയ്‌ക്കെതിരെയാണ് മേരി കോം വിജയം നേടിയത്. ഫൈനലില്‍ 2010ലെ ഏഷ്യന്‍ ചാമ്പ്യന്‍ കസാഖ്‌സ്താന്റെ ഷയ്‌ന ഷെകെര്‍ബെകോവയാണ് മേരിയുടെ എതിരാളി. മേരി കോമിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് ഫൈനലാണിത്.

അതേസമയം തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചിട്ടും എല്‍. സരിതാ ദേവിക്കും പൂജാ റാണിക്കും വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. വഞ്ചിതുഴയലില്‍ വര്‍ഷ ഗൗതം, ഐശ്വര്യ നെടുഞ്ചെഴിയാന്‍ എന്നിവര്‍ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചു. വനിതകളുടെ 800 മീറ്റര്‍ ഹീറ്റ്‌സില്‍ ടിന്റു ലൂക്കയും സുഷമ ദേവിയും ഫൈനലിന് യോഗ്യത നേടിയതാണ് മറ്റൊരു ശ്രദ്ധേയമായ നേട്ടം.

പുരുഷവിഭാഗം ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ ഇടംനേടിയിട്ടുണ്ട്. സെമിയില്‍ ആതിഥേയരായ ദക്ഷിണകൊറിയയെ ഏകപക്ഷീയമായ ഒരി ഗോളിന് തോല്പിച്ചാണ് ഹോക്കി ടീം ഫൈനലില്‍ എത്തിയിരിക്കുന്നത്. 44ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങാണ് ഗോള്‍ നേടിയത്. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുന്നത്. മലേഷ്യയോ പാകിസ്താനോ ആയിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.

അത്‌ലറ്റ്കിസിന്റെ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലിലേക്ക് അശ്വിനി അകുഞ്ജിയും മലയാളി താരം ജിതിന്‍ പോളും യോഗ്യത നേടി. എന്നാല്‍ ഗ്വാങ്ഷു ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ മലയാളി താരം ജോസഫ് എബ്രഹാമിന് ഫൈനലിന് യോഗ്യത നേടാനായില്ല.

ആറ് സ്വര്‍ണ്ണവും എട്ട് വെളളിയും 32 വെങ്കലവുമടക്കം 46 മെഡലുകളാണ് ഇന്ത്യ ആകെ നേടിയിട്ടുളളത്. മത്സരത്തില്‍ ഇന്ത്യ പത്താം സ്ഥാനത്താണ് ഇപ്പോഴുളളത്.

Story first published: Tuesday, September 30, 2014, 18:07 [IST]
Other articles published on Sep 30, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+