Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് ലീഗില്‍ ബാഴ്‌സക്ക് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാഴ്‌സലോണ ടീമിന് അപ്രതീക്ഷിത പരാജയം. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ലാലീഗയില്‍ വാലന്‍സിയ ആണ് വെല്ലുവിളി ഉയര്‍ത്തി വിജയം നേടിയത്.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വാലന്‍സിയയുടെ വിജയം. രണ്ടാം പകുതിയുടെ അവസാനത്തോടെ ഒരാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരെ വച്ചായിരുന്നു ബാഴ്‌സ കളിച്ചത്.

Barcelona FC

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലാലീഗയില്‍ ബാഴ്‌സ നേരിടുന്ന ആദ്യ പരാജയമാണിത്. കൃത്യമായി പറഞ്ഞാല്‍ 2012 ഏപ്രില്‍ മാസത്തിന് ശേഷം. ലീഗില്‍ ബാഴ്സയും അത്ലറ്റിക്കോ മാഡ്രിഡും 54 പോയന്‍റോടെ ഒന്നാം സ്ഥാനത്തുണ്ട്. എന്നാല്‍ ബാഴ്സയേക്കാള്‍ ഒരുകളി കുറച്ച് മാത്രമാണ് അത്ലറ്റിക്കോ കളിച്ചിട്ടുളളു. ഈ പരാജയം ബാഴ്സയുടെ ഒന്നാം സ്ഥാനത്തെ ബാധിച്ചേക്കും.

കളിയുടെ തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ചവച്ച ബാഴ്‌സക്ക് പക്ഷേ അവസാന നിമിഷങ്ങളില്‍ രക്ഷനേടായില്ല. കളി തുടങ്ങി ഏഴാം മിനിട്ടില്‍ വാലെന്‍സിയയുടെ ഗോള്‍ വല ചലിപ്പിച്ച ബാഴ്‌സലോണ ടീം ഒടുവില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്.

ഏഴാം മിനിട്ടില്‍ സാഞ്ചയാണ് ബാഴ്‌സക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഇത് മടക്കുവാന്‍ വാലെന്‍സിയക്ക് പിന്നെയും 37 മിനിട്ടുകള്‍കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ മിനിട്ടുകളില്‍ ബാഴ്‌സയെ ഞെട്ടിച്ച് വാസെന്‍സിയ വീണ്ടും ഗോള്‍ നേടി. പാബ്ലോ പിയാറ്റിയാണ് ഗോളടിച്ചത്.

ലയണല്‍ മെസ്സി എന്ന മാന്ത്രികന്റെ കാല്‍ പെനാള്‍ട്ടി കിക്ക് ഗോളാക്കിയപ്പോള്‍ ബാഴ്‌സക്ക് ആശ്വാസമായി. 51-ാം മിനിട്ടില്‍ നേടിയ ഈ ആശ്വാസം അധിക നേരം നീണ്ടുനിന്നില്ല. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ വാലെന്‍സിയ വീണ്ടും ബാഴ്‌സയെ ഞെട്ടിച്ചു. പാക്കോ അല്‍ കാസറിന്റെ ബൂട്ടില്‍ നിന്ന് ബാഴ്‌സയുടെ വലയിലേക്ക് വാലെന്‍സിയയുടെ ഗോള്‍.

പിന്നെ ബാഴ്‌സ തളര്‍ന്നു. ഒടുവില്‍ 77 -ാം മിനിട്ടില്‍ ജോര്‍ദി ആല്‍ബ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്താവുകകൂടി ചെയ്തപ്പോള്‍ എല്ലാം പൂര്‍ത്തിയായി.

Story first published: Sunday, February 2, 2014, 10:30 [IST]
Other articles published on Feb 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+