Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മഞ്ഞകാര്‍ഡിന് പുതിയ പരിഷ്‌കാരം

നിയോണ്‍: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം മായുംമുന്‍പേ യൂറോപ്യന്‍ ക്ലബ്ബുകള്‍ പുതിയ സീസണുവേണ്ടി തയ്യാറെടുത്തു തുടങ്ങി. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് പുറമേ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കൂടിയാകുമ്പോള്‍ ഫുട്‌ബോള്‍ ആവേശം വാനോളമാകും. അതിനിടെ പുതിയ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ളില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ അധികൃതര്‍.

തുടര്‍ച്ചയായി മഞ്ഞകാര്‍ഡുകള്‍ ലഭിക്കുന്ന കളിക്കാരന് മത്സരങ്ങള്‍ നഷ്ടമാകുന്ന നിയമമാണ് പരിഷ്‌കരണത്തിന് വിധേയമാക്കുന്നത്. ഇനിമുതല്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളില്‍ ലഭിക്കുന്ന മഞ്ഞ കാര്‍ഡുകളുടെ കാലാവധി മറ്റു മത്സരങ്ങളില്‍ ബാധകമാക്കേണ്ടെന്ന് യുവേഫ ക്ലബ്ബ് കോമ്പറ്റീഷന്‍സ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.

yellow-card

നേരത്തെ നിരവധി കളിക്കാര്‍ ഇത്തരത്തില്‍ പുറത്തിരിക്കേണ്ടവന്ന സാഹചര്യം വിമര്‍ശനത്തിന് വിധേയമായതോടെയാണ് പരിഷ്‌കരണം നടപ്പാക്കാന്‍ കമ്മറ്റി തീരുമാനിച്ചത്. പ്രധാന കളിക്കാരുടെ അസാന്നിദ്ധ്യം കളിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന്റെ സാവി അലോണ്‍സോയ്ക്ക് തുടര്‍ച്ചയായി മഞ്ഞ കാര്‍ഡുകള്‍ കണ്ടതിനാല്‍ ഫൈനല്‍ മത്സരം നഷ്ടമായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കാരായ റോയി കീനും പീറ്റര്‍ സ്‌കോള്‍സും ഇതേരീതിയില്‍ പുറത്തായിരുന്നു. റാമിയേഴ്‌സ്, ബ്രാനിസ്ലാവ് ഇവാനോവിച്, റൗള്‍ മിറാലെസ് എന്നീ ചെല്‍സി താരങ്ങളും മഞ്ഞകാര്‍ഡ് കണ്ട് പുറത്തായവരില്‍ പെടുന്നു. പുതിയ നിയമം വരുന്നതോടുകൂടി മുന്‍ നിര കളിക്കാര്‍ക്ക് ബെഞ്ചിലിരുന്നു കളികാണേണ്ട അവസ്ഥയുണ്ടാകില്ലെന്നാണ് യുവേഫ ക്ലബ്ബ് കോമ്പറ്റീഷന്‍സ് കമ്മിറ്റി കരുതുന്നത്.

Story first published: Monday, July 21, 2014, 8:03 [IST]
Other articles published on Jul 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+