ആര്‍ഷി ഗിമ്മില്‍
1978 ലോകകപ്പില്‍ തന്നെ സ്‌കോട്‌ലന്‍ഡിന് വേണ്ടി ഹോളണ്ടിനെതിരെ ആര്‍ഷി ഗിമ്മില്‍ ഒരു മാസ്മരിക ഗോള്‍ നേടി.
ആരി ഹാന്‍
1978 ലോകകപ്പില്‍ ഹോളണ്ടിനെ ഫൈനലിലെത്തിച്ച ഷോട്ട്. 35 അടി ദൂരത്ത് നിന്നായിരുന്നു ഹാന്‍ ഈ ഷോട്ട് തൊടുത്തത്
റോബര്‍ട്ടോ ബാജിയോ
ഇറ്റലിയുടെ ദുരന്ത നായകന്‍ റോബര്‍ട്ടോ ബാജിയോയുടെ പേരിലാണ് ലോകകപ്പിലെ പത്ത് ഗോളുകളില്‍ ഒരെണ്ണം. 1990 ലോകകപ്പില്‍ ചെക് പടയ്‌ക്കെതിരായിട്ടായിരുന്നു ഇത്.
മൈക്കല്‍ ഓവന്‍
ഇംഗ്ലണ്ടിന്റെ ഓള്‍ടൈം സൂപ്പര്‍ സ്റ്റാറായ മൈക്കല്‍ ഓവന്റെ മാജിക് ഗോളിന് വേദിയായത് 1998 ലെ അര്‍ജന്റീനയ്ക്കതെിരായ കളിയാണ്.
പെലെ
പെലെ ഇല്ലാത്ത ഒരു ഫുട്‌ബോള്‍ പട്ടികയോ. 1958 ലോകകപ്പില്‍ സ്വീഡനെതിരായിരുന്നു ഇതിഹാസ താരമായ പെലെയുടെ അത്ഭുത ഗോള്‍. പതിനേഴാം വയസിലായിരുന്നു പെലെ ഈ ഗോളടിച്ചത്.
ഡെന്നിസ് ബെര്‍കാംപ്
പെലെയെയും മറഡോണയെയും കണ്ടിട്ടില്ലാത്ത ന്യൂ ജനറേഷന് അതിനുള്ള അവസരം കിട്ടിയ കളിയായിരുന്നു 1998 ലെ ഹോളണ്ട് അര്‍ജന്റീന മത്സരം. മറഡോണയുടെ നാട്ടുകാര്‍ക്കെതിരെ ഹോളണ്ടിന്റെ ഡെന്നീസ് ബെര്‍കാംപ് അമ്പത് അടി അകലെ നിന്നും കിട്ടിയ ഒരു പാസ് വലയിലെത്തിച്ചപ്പോള്‍ അത് ലോകകപ്പിലെ ചരിത്രമായി.
സയീദ് അല്‍ ഒവരാന്‍
അറബിനാട്ടിന്റെ മറഡോണ എന്ന് സയിദിന് പേര് കിട്ടിയത് ഒരൊറ്റ ഗോളിന്റെ പെരുമയിലാണ്. 1994 ല്‍ ബെല്‍ജിയത്തിനെതിരായിട്ടായിരുന്നു സയീദ് സൗദി അറേബ്യയ്ക്ക് വേണ്ടി ഈ മാസ്മരിക ഗോള്‍ നേടിയത്.
കാമ്പിയാസോ
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ - സെര്‍ബിയയ്‌ക്കെതിരെ 24 പാസുകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ഈ ഗോളിനെ ലോകം വിളിച്ചത് അങ്ങനെയാണ്. അര്‍ജന്റീനയുടെ കളിക്കാര്‍ 24 തവണ പരസ്പരം തട്ടിയ ശേഷം ഫിനിഷ് ചെയ്യാനുള്ള ജോലി കാമ്പിയാസോയുടെ കാലുകള്‍ക്കായിരുന്നു
കാര്‍ലോസ് ആല്‍ബര്‍ട്ടോ
ഇറ്റലിക്കെതിരെ 1970 ഫൈനലിലായിരുന്നു ബ്രസീല്‍ നായകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോയുടെ ഈ ഗോള്‍. പെലെയുടെ പാസില്‍ നിന്നായിരുന്നു ഈ മനോഹര ഗോള്‍
മറഡോണയും ദൈവത്തിന്റെ കയ്യും
ഗോളെന്നാല്‍ അത് മറഡോണയുടെ ഗോളാണ്. 86 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ കൊണ്ട് ഒരു ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് മറഡോണ ഈ അത്ഭുത ഗോള്‍ നേടിയത്. ഫുട്‌ബോള്‍ ഒരു ടീം ഗെയിം മാത്രമല്ലെന്ന് ആരാധകര്‍ വിശ്വസിച്ചുതുടങ്ങിയ നിമിഷമായിരുന്നു അത്.


Click it and Unblock the Notifications