Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി + റൊണാള്‍ഡോ + റൂണി + 1 = കാഹില്‍!

ഹോളണ്ട് താരങ്ങള്‍ ആര്യന്‍ റോബന്റെ തകര്‍പ്പന്‍ ഗോള്‍ ആഘോഷിച്ചു തീര്‍ന്നിരുന്നില്ല. മൈതാനത്തിന്റെ മറ്റേ മൂലയില്‍ ഇടം കാല് കൊണ്ട് ഒരു വെടിച്ചില്ല് ഉതിര്‍ത്ത് ടിം കാഹില്‍ ഓസ്‌ട്രേലിയയെ ഹോളണ്ടിന് ഒപ്പമെത്തിച്ചു. കളിയുടെ ഒരു നിമിഷത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ഓസ്‌ട്രേലിയ നടത്തിയ പോരാട്ടത്തിന്റെ നട്ടെല്ലായിരുന്നു 34 കാരനായ ടിം കാഹില്‍.

ലോകകപ്പില്‍ കാഹിലിന്റെ അഞ്ചാം ഗോളായിരുന്നു അത്. ഫുട്‌ബോളിന്റെ സകല സൗന്ദര്യങ്ങളും ഇടംകാലില്‍ ആവാഹിച്ച ക്ലീന്‍ ഷോട്ട്. ലോകകപ്പില്‍ മെസിയും റൊണാള്‍ഡോയും റൂണിയും ചേര്‍ന്നാല്‍ കാഹിലിന്റെ ഒപ്പമെത്തില്ല. മൂവര്‍ക്കും കൂടി നാലു ഗോളുകളേയുള്ളൂ.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മഞ്ഞക്കാര്‍ഡ് കണ്ട കാഹിലിന് അടുത്ത കളിയില്‍ സ്‌പെയിനെതിരെ ഇറങ്ങാനാകില്ല. ലോകകപ്പില്‍ നിന്നും പുറത്തായിക്കഴിഞ്ഞ ഓസീസിന് മറ്റൊരു കളിയുമില്ല. ഒരുപക്ഷേ 34 കാരനായ കാഹിലിന്റെ അവസാന ലോകകപ്പ് മത്സരമാകാനും മതി ഹോളണ്ടിനെതിരായ കളി.

മാജിക് കാഹില്‍

മാജിക് കാഹില്‍

ഹോളണ്ട് ലീഡെടുത്ത് നിമിഷങ്ങള്‍ക്കകമായിരുന്നു ടിം കാഹിലിലൂടെ ഓസ്‌ട്രേലിയ തിരിച്ചടിച്ചത്. മനോഹരമായ ഒരു ഇടംകാലന്‍ ഷോട്ടിലൂടെയാണ് കാഹില്‍ ലോകകപ്പിലെ തന്റെ അഞ്ചാം ഗോള്‍ തികച്ചത്.

കാഹില്‍ അടിക്കും ടീം തോല്‍ക്കും

കാഹില്‍ അടിക്കും ടീം തോല്‍ക്കും

ചിലിക്കെതിരെയും കാഹില്‍ ഗോളടിച്ചിരുന്നു. എന്നാല്‍ ആ കളിയിലും ഓസീസ് തോറ്റു. രണ്ട് കളിയും തോറ്റ ഓസ്‌ട്രേലിയ ബ്രസീല്‍ ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി

പൊരുതിത്തന്നെ

പൊരുതിത്തന്നെ

സ്‌പെയിനിനെ കെട്ടുകെട്ടിച്ച പോലെ എളുപ്പമായിരുന്നില്ല ഹോളണ്ടിന് കാര്യങ്ങള്‍. അടിച്ചും തിരിച്ചടിച്ചും അവസാന നിമിഷം വരെ പൊരുതിയാണ് മഞ്ഞപ്പട കീഴടങ്ങിയത്.

കാഹില്‍ ഔട്ട്

കാഹില്‍ ഔട്ട്

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മഞ്ഞക്കാര്‍ഡ് കണ്ട കാഹിലിന് സ്‌പെയിനിന് എതിരായ അടുത്ത കളിയില്‍ ഇറങ്ങാനാകില്ല. ഈലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ അവസാനത്തെ കളിയാണ് അത്.

മെസിക്കും മേലെ

മെസിക്കും മേലെ

ലോകകകപ്പില്‍ രണ്ടു ഗോളുകളാണ് മെസിയുടെ സമ്പാദ്യം. മെസിയുടെ രണ്ടാമത്തെ ലോകകപ്പാണിത്. കാഹിലിന് അഞ്ചുഗോലുകളാണ് ഉള്ളത്.

റൊണാള്‍ഡോയും താഴെ

റൊണാള്‍ഡോയും താഴെ

റൊണാള്‍ഡോ (രണ്ട്) മെസി (രണ്ട്) റൂണി (പൂജ്യം) എന്നീ സ്റ്റാര്‍ കളിക്കാരുടെ ആകെ നേട്ടത്തെക്കാള്‍ വലുതാണ് കാഹിലിന്റെ ലോകകപ്പ് ഗോള്‍നേട്ടം.

റോബന്‍ റോബന്‍

റോബന്‍ റോബന്‍

ബ്രസീല്‍ ലോകകപ്പിലെ മൂന്നാം ഗോളോടെ ആര്യന്‍ റോബനാണ് ഹോളണ്ടിനെ ആദ്യം മുന്നിലെത്തിച്ചത്.

വാന്‍പേഴ്‌സി

വാന്‍പേഴ്‌സി

ഓസ്‌ട്രേലിയയ ലീഡ് നേടി നാല് മിനുട്ടിനകം ഹോളണ്ട് ഗോള്‍ മടക്കി. അമ്പത്തിയെട്ടാം മിനുട്ടില്‍ ക്യാപ്റ്റന്‍ വാന്‍പേഴ്‌സിയാണ് ഹോളണ്ടിന് സമനില ഗോള്‍ അടിച്ചത്.

വിജയം വിജയാരവം

വിജയം വിജയാരവം

ഓസ്‌ട്രേലിയയെ തോല്‍പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ ഹോളണ്ട് താരങ്ങളുടെ ആഘോഷം

Story first published: Thursday, June 19, 2014, 12:19 [IST]
Other articles published on Jun 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+