മുള്ളറെ കരുതിയിരിക്കുക!
ബാലന്‍ ദ്യോര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജര്‍മനിക്കെതിരെ ഒരു അത്ഭുത വിജയം നേടിത്തരുമെന്ന് ചുരുങ്ങിയ പക്ഷം പോര്‍ച്ചുഗല്‍ ആരാധകരെങ്കിലും വിശ്വസിച്ചുകാണണം. എന്നാല്‍ ഡിഫന്‍ഡര്‍മാരില്‍ നിന്നും മാറിനടന്ന് പരിക്കൊഴിവാക്കാന്‍ കഷ്ടപ്പെടുന്ന റൊണാള്‍ഡോയെയാണ് ഇന്നലെ കണ്ടത്. കളി തോറ്റ ദേഷ്യം തല്ലിത്തീര്‍ക്കും മട്ടിലുള്ള പെപ്പെയുടെ കൡകൂടിയായതോടെ ഒരു കാര്യം വ്യക്തമായി, പോര്‍ച്ചുഗല്‍ ഈ പോക്ക് പോയാല്‍ പോര.
എന്ന് വെച്ച് ജര്‍മനിയുടെ കളി മോശമായിരുന്നു എന്നല്ല. തനത് ശൈലിയില്‍ നടത്തിയ ഒരു ക്ലിനിക്കല്‍ പെര്‍ഫോമന്‍സിലൂടെ തന്നെയാണ് ജര്‍മന്‍ പട കളി പിടിച്ചെടുത്തത്. റഫറിയുടെ ഒന്നോ രണ്ടോ സൈഡ് വലിവ് മാറ്റിനിര്‍ത്തിയാല്‍ ജര്‍മനിയുടേതായിരുന്നു ഈ കളി മുഴുവനും. കളിയിലെ താരം തോമസ് മുള്ളറും. ക്ലോസെ കളിച്ചാലും ഇല്ലെങ്കിലും ജര്‍മനിയുടെ ആരാധകര്‍ കരുതിയിരിക്കേണ്ടത് മുള്ളറെയാണ്.
ഏകപക്ഷീയമായ നാലുഗോളുകള്‍ക്കപ്പുറമായിരുന്നു പറങ്കിപ്പടയുടെ ദയനീയത. ചിത്രങ്ങളിലേക്ക്.

ക്രിസ്റ്റിയാനോ പ്രതീക്ഷ കാത്തില്ല
ബാലന്‍ ദ്യോറിന്റെ നിഴല്‍ മാത്രമായിപ്പോയി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്നലെ. പരിക്കിന്റെ പിടിയില്‍ നിന്നും മാറിയിട്ടില്ല എന്ന് തോന്നിപ്പിക്കും വിധം കരിുതലോടെയായിരുന്നു റൊണോള്‍ഡോയുടെ നീക്കങ്ങള്‍.

മുള്ളര്‍ സ്പാറി
ക്ലോസെയുടെ അഭാവത്തില്‍ സ്‌കോറിംഗിന്റെ മുഴുവന്‍ ചുമതലയും മുള്ളര്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു. അമ്പതാം മത്സരത്തില്‍ ഹാട്രോക്കോടെ മുള്ളര്‍ ജര്‍മനിയുടെ താരമായി.

കളി ഓവറാകല്ലേ
തോമസ് മുള്ളറെ ഇടിച്ചിട്ട ശേഷം തര്‍ക്കിക്കുന്ന പോര്‍ച്ചുഗലിന്റെ പെപ്പെ. പെപ്പെയ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടി

നിന്റെ കളി മതി
കളിയിലെ താരമായ തോമസ് മുള്ളറെ നിലത്ത് വീഴ്ത്തിയ ശേഷം ചെവിയില്‍ അസഭ്യം പറഞ്ഞ പെപ്പെയ്ക്ക് ചുവപ്പുകാര്‍ഡ് കാട്ടുന്ന റഫറി.

ഇത് ചെര്‍ത്
ഹാട്രിക് നേടിയ തോമസ് മുള്ളറുടെ ഗോളുകളിലൊന്ന്

ശവപ്പെട്ടിയില്‍ ആണി
പോര്‍ച്ചുഗലിന്റെ എല്ലാ പ്രതീക്ഷളും തകര്‍ത്ത് നാലാം ഗോള്‍ നേടുന്നു തോമസ് മുള്ളര്‍

തകര്‍ന്ന് തരിപ്പണമായി
തോമസ് മുള്ളറും കൂട്ടരും ഗോളും വിജയവും ആഘോഷിക്കുമ്പോള്‍ കളി കൈവിട്ട ദുഖത്തില്‍ പോര്‍ച്ചുഗല്‍ ഗോളി എഡ്വാര്‍ഡോ

ആകാശക്കളി
ജര്‍മനിയുടെ മാറ്റ്‌സ് ഹമ്മില്‍സ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടുന്നു.

കയ്യാങ്കളി ഒരു പിടി
ഫൗളുകള്‍ക്ക് ഒരു കുറവുമില്ലാത്ത കളിയായിരുന്നു പോര്‍ച്ചുഗലിന്റേത്. റഫറി മഞ്ഞയും ചുവപ്പും വരെ പുറത്തെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications