Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഹസ്യ കാമുകിയെ കാണാന്‍ സുനില്‍ ഛേത്രി കൊല്‍ക്കത്തയില്‍; വിവാഹം ഉടന്‍?

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും യുവത്വത്തിന്റെ ഹരവുമായ സൂപ്പര്‍ താരം സുനില്‍ ഛേത്രി വിവാഹിതനാവാന്‍ ഒരുങ്ങുന്നു. തന്റെ രഹസ്യ കാമുകിയെ കാണാന്‍ ഛേത്രി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തി.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഛേത്രി സോനം ഭട്ടാചാര്യയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. താരത്തിന്റെ ഈ രഹസ്യ പ്രണയത്തെക്കുറിച്ച് പുറംലോകത്തിന് അറിയില്ലായിരുന്നു.

sunil chhetri

മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കൂടിയായ സുബ്രത ഭട്ടാചാര്യയുടെ മകള്‍ കൂടിയാണ് സോനം. കൊല്‍ക്കത്തയിലെ പ്രമുഖ സിനിമാതാരം കൂടിയായ സഹെബ് ഭട്ടാചാര്യ സോനത്തിന്റെ ജ്യേഷ്ഠനാണ്.

സുബ്രതയെ നേരിട്ടു കാണാനും മകളെ വിവാഹം കഴിച്ചു തരണമെന്ന് അഭ്യര്‍ഥിക്കാനുമാണ് ഛേത്രി കൊല്‍ക്കത്തയിലെത്തിയത്. ഛേത്രിയുടെ അഭ്യര്‍ഥന
സുബ്രത നിരസിച്ചില്ലെന്നാണ് റിപോര്‍ട്ട്.

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ ലീഗില്‍ മോഹന്‍ ബഗാനൊപ്പമുള്ളപ്പോഴാണ് ഛേത്രി സോനവുമായി കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യത്തിലോ വിവാഹമുണ്ടാവുമെന്നാണ് സൂചന.

Story first published: Friday, December 16, 2016, 13:27 [IST]
Other articles published on Dec 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+