For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ സീനിയര്‍ വോളി; പുരുഷ-വനിതാ ടീമുകളില്‍ കേരളത്തിന് വിജയത്തുടക്കം

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കേരളത്തിന് ജയത്തോടെ തുടക്കം. ബുധനാഴ്ച ഉച്ചയ്ക്കു നടന്ന മത്സരത്തില്‍ കേരള വനിതകള്‍ തെലങ്കാനയെയും വൈകിട്ട് പുരുഷന്‍മാര്‍ രാജസ്ഥാനെയും തോല്‍പ്പിക്കുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരു ടീമുകളും വിജയംനേടിയത്.

ഇന്ത്യയുടെ മധ്യനിരയ്ക്കുവേണ്ടി കൂട്ടയിടി; ലോകകപ്പില്‍ തന്റെ നോട്ടവും അവിടേക്കെന്ന് ശ്രേയസ്സ് അയ്യര്‍
പുരുഷ വിഭാഗത്തില്‍ ആദ്യ സെറ്റിന്റെ ആദ്യ രണ്ട് പോയിന്റ് രാജസ്ഥാന്‍ നേടി എന്നതൊഴിച്ചാല്‍ പിന്നീടൊരിക്കലും അവര്‍ ലീഡിലേക്ക് ഉയര്‍ന്നില്ല. ആദ്യസെറ്റ് 25-20നും രണ്ടും മൂന്നും സെറ്റുകള്‍ 25-13നും കേരളം സ്വന്തമാക്കി. കേരളത്തിനു വേണ്ടി ജി.എസ് അഗിന്‍, ക്യാപ്റ്റന്‍ ജെറോം വിനീത്, പി. രോഹിത് തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. വനിതാ വിഭാഗത്തില്‍ തെലങ്കാനയെ 25-16, 25-13, 25-23 പോയിന്റുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനു വേണ്ടി അഞ്ജു ബാലകൃഷ്ണന്‍, കെ.പി അനുശ്രീ, എം. ശ്രുതി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

volley

വനിതാവിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റെയ്ല്‍വേ, ബംഗാളിനെ 3-0ന് പരാജയപ്പെടുത്തി. സ്‌കോര്‍ 25-11, 25-19, 25-06. കര്‍ണാടക പുതുച്ചേരിയെയും (3-0), ഹിമാചല്‍ പ്രദേശ് ഛത്തീസ്ഗഡിനെയും (3-1), ഹരിയാന ത്രിപുരയെയും (3-0) തോല്‍പ്പിച്ചു. പുരുഷവിഭാഗത്തില്‍ ഹരിയാന അസമിനെയും (3-0), മഹാരാഷ്ട്ര പുതുച്ചേരിയെയും (3-1), ഗുജറാത്ത് മധ്യപ്രദേശിനെയും (3-1) ഛണ്ഡിഗഡ് ത്രിപുരയെയും (3-0) തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ കേരളം ഇന്ന് വൈകിട്ട് 4.30ന് ആന്ധ്രയെയും വനിതകളുടെ വിഭാഗത്തില്‍ വൈകിട്ട് ആറിന് യുപിയെയും നേരിടും.

ക്ലാസെന്റെ 'ബാറ്റിങ് ക്ലാസ്' മാത്രമല്ല... സെഞ്ചൂറിയനിലെ ഇന്ത്യന്‍ ദുരന്തത്തിനു കാരണം ഇവയാണ്

Story first published: Thursday, February 22, 2018, 16:42 [IST]
Other articles published on Feb 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+