Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ മധ്യനിരയ്ക്കുവേണ്ടി കൂട്ടയിടി; ലോകകപ്പില്‍ തന്റെ നോട്ടവും അവിടേക്കെന്ന് ശ്രേയസ്സ് അയ്യര്‍

ദില്ലി: ലോകകപ്പിന് ഇനി 16 മാസം മാത്രമാണ് ബാക്കി. ഇന്ത്യന്‍ ടീമിലെ മധ്യനിരയില്‍ ഒഴിവുവരാന്‍ ഇടയുള്ള ഒരു അവസരത്തിലേക്ക് കണ്ണുംനട്ടാണ് പല താരങ്ങളും നിലകൊള്ളുന്നത്. ആ സ്ഥാനത്തിനായുള്ള മത്സരത്തില്‍ താനുമുണ്ടെന്ന് ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കുന്നു. ഏകദിന ബാറ്റിംഗ് നിരയില്‍ 4, 5 സ്ഥാനങ്ങള്‍ക്കായി ശ്രേയസ്സ് പോരാടുന്നത് നാല് താരങ്ങളോടാണ്. അജിങ്ക രഹാനെ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, സുരേഷ് റെയ്‌ന എന്നിവരുമായാണ് താരത്തിന്റെ പോരാട്ടം.

എന്നാല്‍ വമ്പന്‍മാരുമായുള്ള മത്സരം തന്നെ ഒട്ടും വിഷമിപ്പിക്കുന്നില്ലെന്ന് 23-കാരനായ മുംബൈ താരം വ്യക്തമാക്കി. ഈ മത്സരം തന്നിലെ മികവ് പൂര്‍ണ്ണമായി പുറത്തെത്തിക്കുമെന്നാണ് സൗത്ത് ആഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തിയ അയ്യരുടെ മനസ്സിലിരുപ്പ്. മത്സരിക്കുന്നത് ആര്‍ക്കൊപ്പമെന്ന് ചിന്തിക്കാതെ കളിയില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നാലും, അഞ്ചും ഏകദിനങ്ങളില്‍ 18, 30 സ്‌കോറുകള്‍ വീതം നേടിയ താരം പറഞ്ഞു.

shreyas

സൗത്ത് ആഫ്രിക്കയില്‍ എ ടീമിനൊപ്പം മികച്ച രീതിയില്‍ കളിച്ചെങ്കിലും ദേശീയ ടീമില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് സാധിച്ചില്ല. പിച്ചിന്റെ വേഗത കഴിഞ്ഞ തവണത്തേതിലും കൂടുതലായിരുന്നു. പക്ഷെ ഈ അനുഭവം പാഠമാക്കാനാണ് ശ്രമം. അന്താരാഷ്ട്ര മത്സരത്തിന്റെ സമ്മര്‍ദം ഒന്നുവേറെ തന്നെയാണ്. ഇതില്ലെന്ന് പറയുന്നവര്‍ നുണയാണ് പറയുന്നത്.

വിരാട് കോഹ്‌ലിയെ പോലൊരു ക്യാപ്റ്റന്‍ കളിക്കാര്‍ക്ക് മുന്നില്‍ സ്ഥാപിക്കുന്ന അളവുകോലും വ്യത്യസ്തമാണെന്നും അയ്യര്‍ പറയുന്നു. തന്റെ ഷോട്ടുകള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം ബൗളിംഗിലും മൂര്‍ച്ച കൂട്ടാനുള്ള ശ്രമത്തിലാണ് ശ്രേയസ്സ് അയ്യര്‍. ഐപിഎല്ലില്‍ ഡല്‍ഹി നിലനിര്‍ത്തിയ താരം കോച്ച് റിക്കി പോണ്ടിംഗിന് കീഴില്‍ പുതിയ കളികള്‍ പഠിക്കാമെന്നും മോഹിക്കുന്നു.

ഗോവയ്ക്ക് മുന്നില്‍ സെമി വാതില്‍ അടയുന്നു... വീണ്ടും തിരിച്ചടി, ഡല്‍ഹിയോട് സമനില

Story first published: Thursday, February 22, 2018, 10:58 [IST]
Other articles published on Feb 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+