Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോവയ്ക്ക് മുന്നില്‍ സെമി വാതില്‍ അടയുന്നു... വീണ്ടും തിരിച്ചടി, ഡല്‍ഹിയോട് സമനില

മഡ്ഗാവ്: ഐഎസ്എല്ലിന്റെ സെമി ഫൈനലിലെത്തുകയെന്ന എഫ്‌സി ഗോവയുടെ പ്രതീക്ഷകള്‍ മങ്ങുന്നു. തുടര്‍ച്ചയായ അഞ്ചാമത്തെ കളിയിലും ഗോവയ്ക്കു ജയം നേടാനാവാതെ വന്നതോടെയാണിത്. ഹോം മാച്ചില്‍ ഡല്‍ഹി ഡൈനാമോസാണ് ഗോവയെ 1-1നു കുരുക്കിയത്. സീസണില്‍ ഇനി മൂന്നു കളികള്‍ മാത്രം ബാക്കിനില്‍ക്കെ ഗോവ സെമിയിലെത്താനുള്ള സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്. ഇനിയുള്ള കളികളിലെല്ലാം ജയിച്ചാലും അവര്‍ക്ക് സെമി ബെര്‍ത്ത് ഉറപ്പില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് ഗോവ. തൊട്ടു മുകളിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മൂന്നു പോയിന്റ് പിറകിലാണ് ഗോവ.

ഈ പേര് ഓര്‍ത്തുവച്ചോ... ഐപിഎല്ലിനെ ഇളക്കിമറിക്കാന്‍ ഇവരെത്തുന്നു, ആരാവും അടുത്ത കണ്ടെത്തല്‍

1

ഡല്‍ഹിക്കെതിരേ ഹ്യൂഗോ ബൗമാസ് 53ാം മിനിറ്റില്‍ നേടിയ ഗോളില്‍ അവസാന 10 മിനിറ്റ് വരെ ഗോവ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ ഗോവയുടെ വിജയമോഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി 81ാം മിനിറ്റില്‍ കലു ഉക്കെയിലൂടെ ഡല്‍ഹി സമനില കണ്ടെത്തുകയായിരുന്നു. നേരത്തേ തന്നെ സെമി ഫൈനല്‍ സാധ്യത അസ്തമിച്ചെങ്കിലും മറ്റു ടീമുകളെ അസ്വസ്ഥരാക്കുന്ന ഡല്‍ഹി ഇത്തവണയും പതിവ് തെറ്റിച്ചില്ല.

2

മല്‍സരത്തില്‍ ഡല്‍ഹിക്കാണ് ആദ്യ രണ്ടു ഗോളവസരങ്ങളും ലഭിച്ചത്. രണ്ട്, 14 മിനിറ്റുകളില്‍ ഗോവന്‍ ബോക്‌സിനുള്ളില്‍ ഭീതി പരത്തി ഡല്‍ഹി ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. മന്ദര്‍ റാവു ദേശായിയിലൂടെയായരുന്നു ഗോവയുടെ ആദ്യ ഗോള്‍ നീക്കം. പക്ഷെ ടീമിന് ലീഡ് നേടിക്കൊടുക്കാനുള്ള സുവര്‍ണാവസരം താരം ഡല്‍ഹി ഗോളിയുടെ കൈകളിലേക്കടിച്ചു പാഴാക്കുകയായിരുന്നു.

Story first published: Thursday, February 22, 2018, 9:08 [IST]
Other articles published on Feb 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+