For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിയ്യയുടെ വിജയ ഗോളില്‍ സ്പെയിന്‍ ക്വാട്ടറില്‍

By Ajith Babu
Spain's David Villa celebrates after scoring the opening goal during the World Cup round of 16 soccer match between Spain and Portugal at the Green Point stadium in Cape Town
കേപ്ടൗണ്‍: ഡേവിഡ് വിയ്യയുടെ ഏക ഗോളിന്റെ പിന്‍ബലത്തില്‍ സ്പാനിഷ് പട ക്വാട്ടറിലേക്ക്. അറുപത്തി മൂന്നാം മിനിറ്റില്‍ പിറന്ന വിയ്യയുടെ ഗോളാണ് കീരിട പ്രതീക്ഷയുമായെത്തിയ പോര്‍ച്ചുഗലിന്റെ വിധി നിര്‍ണയിച്ചത്.

ആദ്യ മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന്റെ ഗോള്‍ മുഖം ആക്രമിച്ച സ്‌പെയിനിന്റെ നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഫെര്‍ണാണ്ടോ ടോറസിന്റെഷോട്ട് പോര്‍ച്ചുഗല്‍ ഗോളി എഡ്വേര്‍ഡോ പാടുപെട്ട് തട്ടിയകറ്റി. അതു ലക്ഷ്യം കണ്ടിരുന്നെങ്കില്‍ വേഗമേറിയ ഗോളിനുള്ള ബഹുമതി ടോറസിന് ലഭിച്ചേനെ. തൊട്ടുപിന്നാലെ വിയ്യയും പറങ്കികളുടെ ഗോള്‍ മുഖം ആക്രമിച്ചു. എന്നാല്‍ ആ ഷോട്ടും ഗോളി തടഞ്ഞു.

സ്പാനിഷ് പടയുടെ ആക്രമണം കണ്ടു നിന്ന പോര്‍ച്ചുഗല്‍ പതുക്കെ മത്സരത്തില്‍ തിരിച്ചെത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌െ്രെടക്കര്‍ ഹ്യൂഗോ അല്‍മീഡയും സ്പാനിഷ് ഗോള്‍ മുഖത്ത് ആക്രമണങ്ങള്‍ നടത്തി.സ്‌പെയിനിന്റെ സുന്ദരമായ നീക്കങ്ങള്‍ക്കിടെ പോര്‍ച്ചുഗല്‍ നടത്തിയ പ്രത്യാക്രമണം സ്പാനിഷ് ഗോളി സമര്‍ത്ഥമായി തടഞ്ഞുനിര്‍ത്തി. ചന്തമുള്ള കാല്‍പ്പന്തുകളിയുമായെത്തിയ സ്പാനിഷ് പടയെ പോര്‍ച്ചുഗല്‍ പ്രതിരോധിച്ചതോടെ ഒന്നാം പകുതി ഗോള്‍ രഹിതമായി.

്‌രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരുടീമകള്‍ക്കും സ്‌കോര്‍ ചെയ്യാനുള്ള അവസരങ്ങള്‍ കിട്ടിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ അറുപത്തിമൂന്നാം മിനിറ്റില്‍ സ്‌പെയിന്‍ കാത്തിരുന്ന നിമിഷം വന്നെത്തി. തകര്‍പ്പന്‍ പാസിങ്ങിന്റെ അന്ത്യത്തിലാണ് വിയ്യയുടെ വിജയഗോള്‍ പിറന്നത്. ആന്ദ്രെ ഇനിയേസ്റ്റയുടെ പാസ് സാവി വിയ്യക്ക് കൈമാറി. വിയ്യയുടെ ആദ്യ ഷോട്ട് എഡ്വേര്‍ഡോ തട്ടിയകറ്റി. തിരിച്ചെത്തിയ പന്ത് വിയ്യ വീണ്ടും ഗോള്‍ പോസ്റ്റിലേക്ക് പറഞ്ഞയച്ചു. ലോകകപ്പിലെ വിയ്യയുടെ നാലാം ഗോളാണിത്.

കളിയുടെ അന്ത്യനിമിഷത്തില്‍റിക്കാര്‍ഡോ കോസ്റ്റ ചുവപ്പുകാര്‍ഡ് കണ്ടതും പോര്‍ച്ചുഗലിന് മറ്റൊരു തിരിച്ചടിയായി. രണ്ടുവര്‍ഷം മുമ്പ് യൂറോ കപ്പ് കിരീടം നേടിയ ദിവസം തന്നെയാണ് സ്‌പെയിന്‍ ക്വാട്ടറിലേക്ക് മുന്നേറിയത്.

Story first published: Saturday, May 19, 2012, 17:15 [IST]
Other articles published on May 19, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+