Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമനിലകളോടെ ലോകകപ്പിന് തുടക്കം

Siphiwe Tshabalala of South Africa scores the first goal of the 2010 FIFA World Cup.
ജൊഹന്നാസ്ബര്‍ഗ്: വുവുസേലയുടെ ഹരം പിടിപ്പിയ്ക്കുന്ന ശബ്ദതാളത്തില്‍ ഉത്തേജിതരായ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തില്‍ മെക്‌സിക്കോയെ സമനിലയില്‍ തളച്ചു. സോക്കര്‍ സിറ്റിയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുമ്പിലാണ് ഫിഫ റാങ്കില്‍ ഏറെ മുന്നിലുള്ള മെക്‌സിക്കോയെ ദക്ഷിണാഫ്രിക്ക പിടിച്ചുകെട്ടിയത്.

ഗോളൊഴിഞ്ഞ ആദ്യപകുതിയ്ക്ക് ശേഷം അന്‍പത്തഞ്ചാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സിഫിവെ ഷബലാലയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യഗോള്‍ നേടിയത്. തിരിച്ചടിയ്ക്കാനുള്ള മെക്‌സിക്കോയുടെ ശ്രമങ്ങളെല്ലാം തടുത്ത ദക്ഷിണാഫ്രിക്ക വിജയിക്കുമെന്ന പ്രതീതി തന്നെ സൃഷ്ടിച്ചു. എന്നാല്‍ കളി തീരാന്‍ 11 മിനിറ്റ് ബാക്കി നില്‍ക്കെ മെക്‌സിക്കോയുടെ പരിചയ സമ്പന്നനായ റാഫേല്‍ മാര്‍ക്വേസ് ഗോള്‍ മടക്കി.

അവസാന നിമിഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌ട്രൈക്കര്‍ എംഫേലയുടെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്ത് പോയത് മെക്‌സിക്കോയ്ക്ക് തുണയായി.

നിലവിലുള്ള രണ്ടാംസ്ഥാനക്കാരായ ഫ്രാന്‍സ് മറ്റൊരു മല്‍സരത്തില്‍ ഉറുഗ്വായുമായി സമനിലയില്‍ പിരിഞ്ഞു. വിരസമായ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മല്‍സരത്തില്‍ ഇരുടീമുകളും പ്രതിരോധത്തിലൂന്നിയ കളിയാണു കാഴ്ചവച്ചത്.

പരുക്കന്‍ കളിക്ക് മിഡ്ഫീല്‍ഡര്‍ നിക്കൊളാസ് ലൊഡെയ്‌റോയ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടിയതിനെത്തുടര്‍ന്ന് അവസാന പത്തുമിനിറ്റില്‍ ഉറുഗ്വായ് പത്തു പേരുമായാണ് കളിച്ചത്. ഗ്രൂപ്പ് എയിലെ രണ്ടു കളികളും സമനിലയില്‍ അവസാനിച്ചതോടെ നാലു ടീമുകള്‍ക്കും ഓരോ പോയിന്റു വീതമായി.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+