Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗാള്‍-പഞ്ചാബ് ഫൈനല്‍

Santosh Trophy
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളും പഞ്ചാബും ഏറ്റുമുട്ടും. നിലവിലെ ജേതാക്കളായ ഗോവയെയാണ് ബംഗാള്‍ പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സത്തില്‍ പരാജയപ്പെടുത്തിയത്. ഓഗസ്റ്റ് എട്ട് ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.

90 മിനിറ്റും അരമണിക്കൂര്‍ എക്സ്ട്രാ ടൈമും കളിച്ചിട്ടും ഓരോ ഗോള്‍വീതം നേടി സമനില പാലിച്ചതോടെ വേണ്ടിവന്ന പെനല്‍റ്റി ഷൂട്ടൌട്ടില്‍ 5-4ന് ആണു് ഗോവയെ തോല്‍പിച്ചത്. മലയാളിയായ ഡെന്‍സന്‍ ദേവദാസാണ് പെനാലിറ്റി ഷൂട്ട്ഔട്ടില്‍ ബംഗാളിന് വേണ്ടി ഗോള്‍ നേടിയത്. കളിയുടെ സമയം പൂര്‍ത്തിയായപ്പോള്‍ ബംഗാളും ഗോവയും സമനിലയില്‍. തുടര്‍ന്ന് കിട്ടിയ അധിക സമയത്തിലും ഇരുവരും ഓരോ ഗോളടിച്ച് സമനില നിലനിറുത്തി. തുടര്‍ന്നായിരുന്നു ഷൂട്ട് ഔട്ട്. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ആദ്യ കിക്കെടുത്ത രാജീവ് ഘോഷിന്റെ ഷോട്ടിന് വല ചലിപ്പിയ്ക്കാനായില്ല.

ഗോവയുടെ ജോണ്‍ ഡയസെടുത്ത നാലാം കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചതോടെ, ഇരു ടീമുകളും തുല്യമായി. നിക്കോളാസ് റോഡ്രിഗ്‌സെടുത്ത ഗോവയുടെ അഞ്ചാം കിക്ക് ബംഗാള്‍ ഗോളി അഭ്ര മണ്ഡല്‍ തടുത്തു. അതോടെ, അവസാന കിക്കിന്റെ പ്രാധാന്യം ഏറി. ബംഗാളിന് വേണ്ടി അവസാന കിക്കെടുത്ത ഡെന്‍സന്‍ ദേവദാസിന്റെ ഷോട്ട്, ഗോവന്‍ ഗോളിയെ മറികടന്ന് വലയിലെത്തി. അതോടെ ബംഗാളിന് ലീഡായി. ബംഗാള്‍ കാണികള്‍ക്ക് സന്തോഷത്തിന് ഇനി എന്ത് വേണം.

രണ്ടാം സെമിയില്‍ ഫൈനലിലെത്താമെന്ന പ്രതീക്ഷയുമായെത്തിയ തമിഴ്‌നാടിനെയാണ് പഞ്ചാബ് 3-1 ന് തകര്‍ത്തത്. ഇതിന് മുമ്പ് അവര്‍ ഫൈനലില്‍ എത്തിയത് 1973ലായിരുന്നു. ആദ്യ പകുതിയില്‍ത്തന്നെ പഞ്ചാബ് രണ്ടുഗോളിന് മുന്നിലെത്തി. 15-‍ാം മിനിറ്റിലും 66-‍ാം മിനിറ്റിലും ബല്‍വന്ത് സിങാണ് ഗോള്‍ നേടിയത്. പിന്നീട് മനീന്ദര്‍ സിങ്ങും പഞ്ചാബിനായി ഗോള്‍നേടി. തമിഴ്നാടിന്റെ ഏക ഗോള്‍ നേടിയത് ഇളമുരുകനായിരുന്നു.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+