Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍ബ്‌സ് പട്ടികയില്‍ റയല്‍ മാഡ്രിഡ് ഒന്നാമത്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്പോര്‍ട്‌സ് ടീമുകളില്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ആയ റയല്‍ മാഡ്രിഡ് ഒന്നാമത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബാര്‍സലോണയും രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഫോര്‍ബ്‌സ് മാസിക ലോകത്തെ ഏറ്റവും മൂല്യമുള്ള 50 സ്‌പോര്‍ട്‌സ് ടീമുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 330 കോടി ഡോളറിന്റെ മൂല്യാണ് റയല്‍ മാഡ്രിഡിന് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 188കോടി ഡോളര്‍ മാത്രമായിരുന്നു. ഒറ്റവര്‍ഷം കൊണ്ട് ഏതാണ്ട് ഇരട്ടിയോടടുത്താണ് റയലിന്റെ മൂല്യം ഉയര്‍ന്നത്.317 കോടി ഡോളറിന്റെ മൂല്യമാണ് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത്. ബാര്‍സലോണക്ക് 260 കോടി ഡോളറിന്റേയും.

Real Madrid Logo

കഴിഞ്ഞ തവണ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന മേജര്‍ ലീഗ് ബേസ്‌ബോള്‍സ് ന്യൂയോര്‍ക്ക് യാങ്കീസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോസ് അഞ്ചലസ് ഡോഡ്‌ഗേര്‍സ്, വാഷിങ്ടണ്‍ റെഡ്‌സ്‌കിന്‍സ്, ന്യൂയോര്‍ക്ക് ജെയിന്റ്‌സ്, ആര്‍സണല്‍ തുടങ്ങി്യവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ക്ലബ്ബുകള്‍.

ആദ്യ 30 സ്ഥാനത്തെത്തിയ ക്ലബ്ബുകളില്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ ക്ലബ്ബുകളാണ് അറുപതുശതമാനവും കയ്യടക്കിയത്. 50 ക്ലബ്ബുകളുടേയും ശരാശരി മൂല്യം 124 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ 16 ശതമാനമാണ് ശരാശരി മൂല്യത്തില്‍ തന്നെ വര്‍ദ്ധനയുണ്ടായിട്ടുള്ളത്.

Story first published: Tuesday, July 16, 2013, 17:04 [IST]
Other articles published on Jul 16, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+