Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ മാലിദ്വീപിനെ തകര്‍ത്തു

Nehur Cup
ദില്ലി: നെഹ്രുകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ മാലിദ്വീപിനെ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. നായകന്‍ സുനില്‍ ഛെത്രി(രണ്ട്), സെയ്ദ് റഹീം നെബി എന്നിവരാണ് ആതിഥേയര്‍ക്കുവേണ്ടി വലകുലുക്കിയത്.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ആദ്യ ഗോള്‍ പിന്നത്. മാലി ഡിഫന്റര്‍ ബോക്്‌സിനുള്ളില്‍ വെച്ച് പന്ത് കൈകൊണ്ട് തടുത്തിട്ടതിനു ലഭിച്ച പെനല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. കിക്കെടുത്ത ഇന്ത്യന്‍ നായകന് പിഴച്ചില്ല.

53ാം മിനിറ്റില്‍ നിര്‍മല്‍ ഛെത്രിയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും നെബി മനോഹരമായ ഹെഡ്ഡറിലൂടെ വലകുലുക്കി. 69ാം മിനിറ്റില്‍ ഫ്രാന്‍സ്‌കോ നല്‍കിയ അളന്നുമുറിച്ചൊരു ക്രോസില്‍ നിന്നും ഛെത്രി തന്റെ രണ്ടാമത്തോ ഗോളും ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തി.

മത്സരത്തിലുടനീളം ഇന്ത്യ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. മികച്ച ചില ഗോളവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രം നഷ്ടപ്പെട്ടു പോയിട്ടുണ്ട്. പുതിയ കോച്ച് വിം കോവര്‍മാനു കീഴില്‍ ഇന്ത്യ കളിക്കാനിറങ്ങുന്ന ആദ്യ ടൂര്‍ണമെന്റാണിത്.

ആദ്യമത്സരത്തില്‍ സിറിയയെ കീഴടക്കിയ ഇന്ത്യക്ക് ഇതോടെ അടുത്ത മത്സരത്തില്‍ വിജയിക്കാനായാല്‍ ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കാനാകും. ചൊവ്വാഴ്ച നേപ്പാളുമായാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഞായറാഴ്ച കാമറൂണും നേപ്പാളും ഏറ്റുമുട്ടും.

Story first published: Sunday, August 26, 2012, 7:58 [IST]
Other articles published on Aug 26, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+