ആദ്യ മത്സരത്തില്‍ കരുത്തരായി നേപ്പാളിനെ 2-1ന് കീഴടക്കാന്‍ സാധിച്ചതിനാല്‍ മാലി ദ്വീപ് താരങ്ങളും മികച്ച ഫോമിലാണെന്ന് വ്യക്തമാണ്. ഹോളണ്ട് പരിശീലകന് വിം കോവര്‍മാന്‍സിനു കീഴില്‍ പുതിയ തന്ത്രങ്ങളുമായാണ് ഇന്ത്യ മത്സരിക്കാനിറങ്ങുന്നത്.
സിറിയക്കെതിരേയുള്ള മത്സരത്തില്‍ നായകനും സ്ട്രൈക്കറും കൂടിയായ സുനില്ഛെത്രിയും മിഡ്ഫീല്‍ഡര്‍ ആന്റണി പെരേരയുമാണ് ഗോള്‍ നേടി. 2007ലെയും 2009ലെയും ജേതാക്കളായ ഇന്ത്യ മൂന്നാം കിരീടമാണ് സ്വപ്നം കാണുന്നത്. സുനില്‍ ഛെത്രിയെ മുന്നില്‍ നിര്‍ത്തിയുള്ള ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യ പരീക്ഷിക്കുന്ന പുതിയ രീതി.
സിറിയ, മാലി ദ്വീപ്, നേപ്പാള്‍, എന്നീ രാജ്യങ്ങള്‍ക്കൊപ്പം ആഫ്രിക്കന്‍ കരുത്തായ കാമറൂണും ഇത്തവണ നെഹ്രുകപ്പിനെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സിറിയക്കെതിരേ മത്സരത്തില്‍ കാമറൂണ്‍ 2-2ന് സമനില വഴങ്ങിയിരുന്നു. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ നേപ്പാളും കാമറൂണും ഏറ്റുമുട്ടും.