Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആസ്റ്റണ്‍ വില്ലക്കെതിരെ ചെല്‍സിക്ക് വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ ചെല്‍സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി വിജയം നേടിയത്. ലീഗിലെ ആദ്യ മത്സരത്തില്‍ ആഴ്‌സണലിനെ ഒന്നിനെതിരെ മൂന്ന ഗോളുകള്‍ക്ക് തോല്‍പിച്ച ടീമാണ് ആസ്റ്റണ്‍ വില്ല.

ആസ്റ്റണ് വില്ലയുടെ അന്റോണിയ ലൂണ അടിച്ച സെല്‍ഫ് ഗോള്‍ ഒന്ന് കൊണ്ട് മാത്രമാണ് ചെല്‍സി ഇത്തവണ രക്ഷപ്പെട്ടത്. മറുപടി ഗോള്‍ അടിച്ച വില്ല വീണ്ടും ശക്തി തെളിയിച്ചെങ്കിലും കളി അവസാനിക്കാന്‍ 17 മിനിട്ട് ശേഷിക്കേ ബ്രാനിസ്ലാവ് ഇവാനോവിച് ഹെഡ്ഡറിലൂടെ നേടിയ ഗോള്‍ ചെല്‍സിക്ക് വിജയമൊരുക്കി.

Chelsea

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് മൗറീഞ്ഞോ ചെല്‍സി ടീമിനെ കളത്തിലിറക്കിയത്.കെവിന്‍ ഡി ബ്രുയെന്‍, ഫെര്‍ണാണ്ടോ ടോറസ് എന്നിവര്‍ക്ക് പകരം ജെമ്പ ബായും യുവാന്‍ മാത്തയുമാണ് ഗ്രൗണ്ടിലിറങ്ങിയത്.

ഹള്‍ സിറ്റിയുമായുള്ള ആദ്യമത്സരത്തില്‍ കളി തുടങ്ങി 13-ാം മിനിട്ടിലാണഅ് ഗോള്‍ വീണതെങ്കില്‍ ഇത്തവണ അത് ഏഴാം മിനിട്ടില്‍ തന്നെ സംഭവിച്ചു. ആസ്റ്റണ്‍ വില്ല തന്നെ സെല്‍ഫ് ഗോള്‍ അടിച്ച് ചെല്‍സിയെ സഹായിച്ചു. ക്രിസ്റ്റിയന്‍ ബെന്റക് ആണ് ആസ്റ്റണ്‍ വില്ലയുടെ ആശ്വാസ ഗോള്‍ നേടിയത്.

കളിച്ച രണ്ട് കളികളും ജയിച്ച ചെല്‍സിയാണ് ഇപ്പോള്‍ ഗീലില്‍ പോയന്റ് നിലയില്‍ ഒന്നാമത്.രണ്ട് കളികളിലായി ചെല്‍സി ആറ് പോയന്റ് സ്വന്തമാക്കി.

Story first published: Thursday, August 22, 2013, 15:58 [IST]
Other articles published on Aug 22, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+