പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍ തിരിച്ചുവരുന്നു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമത്സരത്തില്‍ ഏറ്റ തിരിച്ചടിക്ക് ചുട്ടമറുപടി കൊടുത്ത് ആഴ്‌സനല്‍ തിരിച്ചു വരുന്നു. ഫുല്‍ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ആഴ്‌സനല്‍ തറപറ്റിച്ചത്.
ആദ്യമത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് തോറ്റതോടെ ആഴ്‌സനല്‍ ഒരുപാട് പഴികേട്ടിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലെ തിരിച്ചിവരവ് ടീമിന് കരുത്തുപകര്‍ന്നിട്ടുണ്ട്.

കളിയുടെ 14-ാം മിനിട്ടില്‍ ഗിറൗണ്ട് ആണ് ആദ്യമായി ഫുള്‍ഹാമിന്റെ ഗോള്‍വല കുലുക്കിയത്. പെനാള്‍ട്ടി ബോക്‌സിന്റെ ക്ലോസ് റേഞ്ചില്‍ നിന്ന് ഇടങ്കാലുകൊണ്ടുള്ള കിടിലന്‍ ഷോട്ട്. ഇടവേളക്ക് വിസില്‍ മുഴങ്ങുന്നതിന് നാല് മിനിട്ട് മുമ്പ് ലൂക്കാസ് പൊഡോള്‍സ്‌കി ആഴ്‌സനലിന് വേണ്ടി രണ്ടാം ഗോള്‍ നേടി. 68-ാം മിനിട്ടില്‍ സാന്റി കോര്‍സയുടെ ഗോളോടെ ആഴ്‌സനല്‍ 3-0 ന് മുന്നിട്ടു.
ഡാരെന്‍ ബെന്റ് ആണ് ഫുള്‍ഹാമിന് ആശ്വാസ ഗോള്‍ നേടിക്കൊടുത്തത്. കളിയുടെ 77-ാം മിനിട്ടില്‍ ആയിരുന്നു ഇത്. ലീഗിന്റെ ഈ സീസണില്‍ ഫുള്‍ഹാമിന്റെ ആദ്യ പരാജയമാണിത്. ആദ്യ മത്സരത്തില്‍ സണ്ടര്‍ലാന്റിനെ തോല്‍പിച്ചാണ് ഫുള്‍ ഹാം തുടങ്ങിയത്.
കനത്ത മഴയില്‍ നനഞ്ഞ മൈതാനത്തിലായിരുന്നു ആഴ്‌സനല്‍ -ഫുള്‍ഹാം മത്സരം നടന്നത്. 12-ാം മിനിട്ടില്‍ തന്നെ ആഴ്‌സനലിന് ആദ്യ അവസരം ലഭിച്ചതായിരുന്നു. എന്നാല്‍ തിയോ വാല്‍ക്കോട്ടിന്റെ ശ്രമത്തെ ഗോളി സ്‌റ്റോക്ക്‌ഡേല്‍ മനോഹരമായി തടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications