Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൂണിക്ക് ചെല്‍സിയിട്ട വില 180 കോടി

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി സ്റ്റാം ഫോര്‍ഡിലെ ഹോം ഗ്രൗണ്ടില്‍ പന്ത് തട്ടാനെത്തുമോ എന്നാണ് ലോകത്തിലെ ചെല്‍സി ആരാധകര്‍ കാത്തിരിക്കുന്നത്. 180 കോടി രൂപക്ക് (രണ്ട് കോടി പൗണ്ട്‌)റൂണിയെ സ്വന്തമാക്കാന്‍ ചെല്‍സി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ റൂണിയെ മറ്റ് ഇംഗ്ലീഷ് ക്ളബ്ബുകള്‍ക്ക് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യറല്ലെന്നാണ് അറിയുന്നത്.

Wayne Rooney

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് മാറാന്‍ റൂണി താത്പര്യം പ്രടിപ്പിച്ചിരുന്നു. അന്നുമുതല്‍ ഇംഗ്ലീഷ് ക്ളബ്ബുകള്‍ താരത്തിനെ പൊക്കാന്‍ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ മാഞ്ചസ്റ്ററുമായുള്ള കരാര്‍ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാല്‍ റൂണിയുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. മേഖലയിലെ തങ്ങളുടെ എതിരാളികളായ മറ്റ് ഇംഗ്ലീഷ് ക്ളബ്ബുകള്‍ക്ക് സ്റ്റാര്‍ സ്‌ട്രൈക്കറെ വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തീരുമാനം. എന്നാല്‍ ചെല്‍സിയുടെ വന്പന്‍ ഓഫര്‍ റൂണിയെ എത്രത്തോളം സ്വാധീനിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

ഫെര്‍ഗൂസണ് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ മാനേജര്‍ ആയി ഡേവിഡ് മോയസ് 2013 ജൂലൈയ് ഒന്നിന് ചുമതലയേറ്റിട്ടുണ്ട്. ജൂലൈ രണ്ടിന് മോയസും റൂണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു. ഈ കൂട്ടിക്കാഴ്ചയില്‍ ഒരു പക്ഷേ നിര്‍ണായക തീരുമാനവും ഉണ്ടായേക്കാം.

2013 ജൂലൈയ് 10 ന് മാഞ്ചസ്റ്റര്‍ ടീം സീസണ് മുന്പുള്ള ഓസ്‌ട്രേലിയന്‍ ടൂറിന് പോകുന്നുണ്ട്. അതോട് കൂടി റൂണിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Tuesday, July 2, 2013, 13:10 [IST]
Other articles published on Jul 2, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+