
ആദ്യം ഗോളടിച്ച് മുന്നിലെത്തിയ പഞ്ചാബിനെതിരെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഡെന്‍സന്‍ നേടിയ ഗോളുകളിലൂടെയായിരുന്നു ബംഗാളിന്റെ വിജയം.
എട്ടുതവണ ചാംപ്യന്മാരായ പഞ്ചാബിന് നാലുവര്‍ഷത്തിനിടെ മൂന്നാം കിരീടം നേടാനുള്ള അവസരമാണു ഡെന്‍സന്‍ നഷ്ടമാക്കിയത്.
ആദ്യം ഗോള്‍ നേടിയത് പഞ്ചാബായിരുന്നു. അത് ബംഗാള്‍ ക്യാമ്പില്‍ ആശങ്ക പരത്തുകയും ചെയ്തു. 31-ാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങിലൂടെയാണ് പഞ്ചാബ് ലീഡെത്തത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഹെഡ്ഡറിലൂടെയും രണ്ടാം പകുതിയില്‍ 78-ാം മിനിറ്റില്‍ ലോങ്‌റേഞ്ചറിലൂടെയുമാണ് ഡെന്‍സണ്‍ ബംഗാളിന്റെ വിജയം കുറിച്ചത്.