ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയും ബയേണും സെമിയില്‍

ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ പാരിസ് സെന്റ് ജര്‍മൈനാണ് ബാഴ്‌സലോണയെ സമനിലയില്‍ പിടിച്ചത്. നേരത്തെ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തിലും ഇവര്‍ തമ്മില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ബാഴ്‌സയുടെ തട്ടകത്തില്‍ ഗോള്‍രഹിത സമനിലയായിരുന്നു അന്ന് ഫലം. എന്നാല്‍ പാരിസ് സെന്റ് ജര്‍മൈന്റെ ഗ്രൗണ്ടില്‍ ഓരോ ഗോള്‍ വീതമടിച്ചായിരുന്നു സമനില. എവേ ഗോളിന്റെ പിന്‍ബലത്തിലാണ് ബാഴ്ച സെമിയില്‍ കയറിക്കൂടുന്നത്.
സൂപ്പര്‍ താരമായ ലയണല്‍ മെസ്സി ഇല്ലാതെയായിരുന്നു ബാഴ്‌സ ഇറങ്ങിയത്. മെസ്സിയുടെ അഭാവത്തില്‍ പതിവ് മൂര്‍ച്ചയില്ലാതായി പോയ ആക്രമണത്തിന് പാരിസ് സെന്റ് ജര്‍മൈനെ വിറപ്പി്ക്കാനായില്ല. ഗോള്‍ വഴങ്ങിയ ബാഴ്‌സ നിവൃത്തിയില്ലാതെ രണ്ടാം പകുതിയില്‍ മെസ്സിയെ കളത്തിലിറക്കിയാണ് സമനില പിടിച്ചത്. ആറാം സീസണാണ് ബാഴ്‌സ തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗിന്റെ സെമി കളിക്കുന്നത്.
യുവന്റസിനെതിരെ ബയേണ്‍ മ്യൂണിക്കിന്റെ വിജയം ആധികാരികമായിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇന്നലെ ബയേണ്‍ ജയിച്ചത്. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തിലും ഇതേ സ്‌കോറിന് ബയേണ്‍ ജയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications