കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മികച്ച ആക്രമണ ശൈലിയാണ് ഈസ്റ്റ്ബംഗാള്‍ പുറത്തെടുത്തത്. എന്നാല്‍ കടുത്ത പ്രതിരോധത്തിലൂടെ പിടിച്ചുനിന്ന് യെമന്‍ ക്ലബ്ബ് നൈജീരിയന്‍താരം ഫതാല് അലാവോയിലൂടെ വലകുലുക്കി.
സ്ട്രൈക്കര്‍ അബ്ദുള്ള ഷരിയാനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ലീഡ് നേടാന്‍ നിരവധി അവസരം ഈസ്റ്റ്ബംഗാളിനു ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയില്‍ എഡ്മില്‍സണ്‍ ഫ്രീകിക്ക് ഗോള്‍കീപ്പര്‍ മുഹമ്മദ് ഏറെ പണിപ്പെട്ടാണ് കൈപ്പിടിയിലൊതുക്കിയത്.