വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ലീഗ് ക്ളബ്ബുകള്‍ കൗമാരക്കാരന് പിറകെ

By Soorya Chandran

ബ്രസ്സല്‍സ് : വെറും 15 വയസ്സിനുള്ളില്‍ നിങ്ങള്‍ക്ക് ആരാകാനാകും എന്ന ചോദിച്ചാല്‍ ജൂലിയന്‍ എന്‍ഗോയ് പറയും ലോകമറിയുന്ന ഒരു ഫുട്ബോള്‍ താരമെന്ന്. വെറുതെ പറയുകയല്ല, ബെല്‍ജിയത്തിന്റെ ഈ പതിനഞ്ചാകാരനെ റാഞ്ചാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ളബ്ബുകള്‍ വട്ടമിട്ട് പറക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്ന രണ്ട് അണ്ടര്‍ 16 മത്സരങ്ങളിലെ പ്രകടത്തോടെയാണ് ഈ പയ്യന്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിയും, ടോട്ടനം ഹോട്‌സ്പുരും ചെല്‍സിയും ആഴ്‌സനലും ഒക്കെ ഇപ്പോള്‍ എന്‍ഗോയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഭാവിതാരം എന്നാണ് ഇപ്പോള്‍ തന്നെ ഈ കൊച്ചുപയ്യന്‍ വിശേഷിപ്പിക്കപ്പെടുന്നത്.

ചെല്‍സിയുടെ കോച്ച് ജോസ് മൗറീഞ്ഞോ ജൂലിയന്‍ എന്‍ഗോയെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ടീമിലെ ബെല്‍ജിയം താരങ്ങള്‍ക്കൊപ്പം കൂട്ടിയാല്‍ ഈ പയ്യന്‍ ലോകം തന്നെ മാറ്റി മറിക്കുമെന്നാണ് മൗറീഞ്ഞോയുടെ പ്രതീക്ഷ.

ആര്‍സെനല്‍ കോച്ച് ആര്‍സിന്‍ വെഞ്ചറും, മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാന്വല്‍ പെല്ലിഗ്രിയും എന്‍ഗോയെ തട്ടിയെടുക്കാന്‍ തരം പാര്‍ത്തിരിക്കുകയാണ്.

ഇംഗ്ലീഷ് ക്ളബ്ബുകള്‍ മാത്രമല്ല ഈ കൗമാരക്കാരനില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. റയല്‍ മാന്‍ഡ്രിഡും ബാര്‍സയും അടക്കമുള്ളവര്‍ എന്‍ഗോയെ ടീമിലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആണ് എന്‍ഗോയുടെ ലക്ഷ്യമെന്ന് പിതാവ് വ്യക്തമാക്കിക്കഴിഞ്ഞു.

ബെല്‍ജിയത്തിലെ ബ്രസ്സല്‍സ് അക്കാദമിയില്‍ പരിശീലനത്തിലാണ് എന്‍ഗോ ഇപ്പോള്‍. തന്റെ കരിയറില്‍ കണ്ടിട്ടുള്ള ഏറ്റവും മിടുക്കനായ ഫുട്‌ബോള്‍ കളിക്കാരനെന്നാണ് ബ്രസ്സല്‍സ് അക്കാദമി ഡയറക്ടര്‍ എന്‍കാണ്‍ടു എന്‍ടോണ്‍ടോ, എന്‍ഗോയെ വിശേഷിപ്പിച്ചത്.

Story first published: Thursday, July 4, 2013, 16:40 [IST]
Other articles published on Jul 4, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X