For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വിരമിച്ചിട്ടും അലക്‌സ് ഫെര്‍ഗൂസന്‍ ഉണ്ടാക്കുന്നത് കോടികള്‍

By Anwar Sadath

ലണ്ടന്‍: 26 വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജീവശ്വാസമായ സര്‍ അലക്‌സ് ഫെര്‍ഗുസന്‍ ടീം മാനേജര്‍ സ്ഥാനത്തുനിന്നു വിരമിച്ചിട്ടും കോടികളുടെ സമ്പാദ്യമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ടീമില്‍ നിന്നും വിട്ടുപിരിഞ്ഞശേഷമുള്ള ആദ്യവര്‍ഷം അദ്ദേഹത്തിന് 4 മില്യണ്‍ പൗണ്ട് വരുമാനമുണ്ടാക്കാന്‍ സാധിച്ചെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ പുസ്തക വില്‍പനയിലൂടെയും പൊതു പരിപാടികളില്‍ പങ്കെടുത്തുമൊക്കെയാണ് ഫെര്‍ഗൂസന്‍ വരുമാനമുണ്ടാക്കുന്നത്. ആകെ 11 കോടി പൗണ്ടിന്റെ സമ്പാദ്യം അദ്ദേഹത്തിനുണ്ടെന്നാണ് അദ്ദേഹത്തിന്റെ തന്നെ കമ്പനിയുടെ അക്കൗണ്ട് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഏഴു മില്യണ്‍ പൗണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ കിടക്കുമ്പോള്‍ 1 മില്യണ്‍ പൗണ്ടിന്റെ ഇന്‍വെസ്റ്റ്‌മെന്റ് പ്രോപര്‍ട്ടിയും അദ്ദേഹത്തിനുണ്ട്.

alexferguson

2013 മെയില്‍ ആണ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ചിങ് സ്ഥാനത്തുനിന്നും വിരമിക്കുന്നത്. വിരമിച്ചതിനുശേഷം ടീമിന്റെ അംബാസിഡറായി പ്രവര്‍ക്കാന്‍ 2 മില്യണ്‍ പൗണ്ട് അദ്ദേഹത്തിന് വാഗ്ദാനവും ലഭിച്ചു. അലക്‌സ് ഫെര്‍ഗൂസന്റെ ആത്മകഥ ലോകത്തെങ്ങുമായി ഓരോ വര്‍ഷവും വില്‍ക്കുന്നത് മില്യണ്‍ കോപ്പികളാണ്.

ലോകം കണ്ട മികച്ച കോച്ചുമാരുടെ പട്ടികയിലാണ് അലക്‌സ് ഫെര്‍ഗൂസന്റെ സ്ഥാനം. ടീമിലെത്തിയ സൂപ്പര്‍ സ്റ്റാറുകള്‍ക്കും മേലെ മാധ്യമങ്ങളില്‍ സ്ഥാനം നേടാനും വരുമാനുമുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. 26 വര്‍ഷത്തെ യുണൈറ്റഡ് കരിയറില്‍ എല്ലാം ട്രോഫികളും പലതവണ ക്ലബ്ബ് ആസ്ഥാനമായ ഓള്‍ ട്രാഫോര്‍ഡിലെത്തിക്കാനും ഫെര്‍ഗൂസന് കഴിഞ്ഞു.

Story first published: Thursday, July 23, 2015, 8:55 [IST]
Other articles published on Jul 23, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+