Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടിച്ചിട്ടവരോട് സരിതയുടെ പ്രതിഷേധം

ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസില്‍ തന്നെ ഇടിച്ചിട്ട വിധികര്‍ത്താക്കള്‍ക്കെതിരെ പ്രതിഷേധമായി ഇന്ത്യന്‍താരം സരിതാദേവിയുടെ മെഡല്‍ നിഷേധം. മെഡല്‍ ദാനചടങ്ങില്‍ പൊട്ടിക്കരഞ്ഞുകൊണ്ടെത്തിയ സരിത തന്നെ തോല്‍പ്പിച്ച കൊറിയന്‍ താരത്തിന് വെങ്കലമെഡല്‍ കൈമാറി.

വനിതകളുടെ മിഡില്‍ വെയ്റ്റ് ബോക്‌സിങ്ങ് മത്സരത്തില്‍ ഇന്ത്യയുടെ ലൈഷ്‌റാം സരിതാദേവിയെ വിധികര്‍ത്താക്കള്‍ മന:പ്പൂര്‍വ്വം പരാജയപ്പെടുത്തിയെന്ന ആരോപണം ഗെയിംസ് നഗരിയില്‍ വിവാദമായിരുന്നു. സരിതാ ദേവി ജയിച്ചെന്ന് കാണികള്‍ വിധിയെഴുതിയ മത്സരം ദക്ഷിണ കൊറിയന്‍ താരത്തിനുവേണ്ടി വളച്ചൊടിച്ചെന്നായിരുന്നു ആരോപണം.

saritadevi

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ പരാതിയും അധികൃതര്‍ തളളിയിരുന്നു. സരിതയുടെ പരാജയം അംഗീകരിക്കാനാകാതെ ഭര്‍ത്താവും മുന്‍ ഫുട്‌ബോളറുമായ ചൊനത്സം തോയ്ബാ സിങ് വികാരാധീനനായത് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Story first published: Wednesday, October 1, 2014, 13:36 [IST]
Other articles published on Oct 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+