Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉസ്മാന്‍ സൂപ്പര്‍മാനായി.... കേരളത്തിന് സന്തോഷം തന്നെ

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ കേരളം തകര്‍പ്പന്‍ വിജയത്തോടെ തന്നെ തുടങ്ങി. വൈകീട്ട് നാലിനു നടന്ന മല്‍സരത്തില്‍ പോണ്ടിച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്.

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച പി ഉസ്മാന്റെ മിന്നുന്ന പ്രകടനമാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. ഉസ്മാന്‍ ഇരട്ടഗോളോടെ ടീമിന്റെ ഹീറോയായി.

ഒന്നാം പകുതിയില്‍ ലീഡ്

കളിയുടെ ആദ്യപകുതി പിന്നിടുമ്പോള്‍ കേരളം ഒരു ഗോളിനു മുന്നിലായിരുന്നു. നാലാം മിനിറ്റില്‍ കെഎസ്ഇബിയുടെ ജോബി ജസ്റ്റിനാണ് ലക്ഷ്യം കണ്ടത്.

 രണ്ടാംപകുതിയില്‍ ഉസ്മാന്‍ ഷോ

ഉസ്മാന്റെ മാസ്മരിക പ്രകടനം കണ്ടത് രണ്ടാംപകുതിയിലായിരുന്നു. രണ്ടു തവണ എതിര്‍ വലകുലുക്കി ഉസ്മാന്‍ കേരളത്തിന്റെ വിജയമുറപ്പിക്കുകയായിരുന്നു. 62, 72 മിനിറ്റുകളിലായിരുന്നു ഉസ്മാന്റെ ഗോളുകള്‍.

ആദ്യ വിജയം ആന്ധ്രയ്ക്ക്

യോഗ്യതാറൗണ്ടിലെ ആദ്യ വിജയം ആന്ധ്രാപ്രദേശ് സ്വന്തമാക്കി. ഉച്ചയ്ക്കു നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ആന്ധ്ര 2-1ന് കര്‍ണാടകയെ മറികടക്കുകയായിരുന്നു.

Story first published: Thursday, January 5, 2017, 18:14 [IST]
Other articles published on Jan 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+