Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: താരങ്ങളില്‍ സമ്പന്നന്‍ റൊണാള്‍ഡോ

ലണ്ടന്‍: ലോകകപ്പെത്തി. താരങ്ങളും തയ്യാറായി. ലോകകപ്പ് കളിക്കാനിറങ്ങുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ സമ്പന്നന്‍ ആരാണ്. ലയണല്‍ മെസി? വെയ്ന്‍ റൂണി? നെയ്മര്‍? അല്ല ഇവരാരുമല്ല, റൊണാള്‍ഡോയാണ് താരങ്ങളില്‍ സമ്പന്നന്‍. അതെ, പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ പ്ലെയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകകപ്പിനെത്തുന്ന കളിക്കാരില്‍ ഏറ്റവും പണക്കാരന്‍. 230 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് റൊണാള്‍ഡോയുടെ സമ്പാദ്യം.

ഇംഗ്ലണ്ടില്‍ നിന്നും മൂന്ന് കളിക്കാരാണ് സമ്പന്നന്മാരുടെ പട്ടികയിലെ ആദ്യ പത്തിലുള്ളത്. ഗോളടിവീരന്‍ വെയ്ന്‍ റൂണി, മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലാംപാര്‍ഡ്, സ്റ്റീവന്‍ ജെറാഡ് എന്നിവരാണ് ഇത്. എന്നാല്‍ ഇത് മൂന്നും കൂടിയാലും റൊണാള്‍ഡോയുടെ അടുത്തുപോലും എത്തില്ല. 95 മില്യണാണ് റൂണിയുടെ സമ്പാദ്യം. ലാംപാര്‍ഡിന് 60 ഉം ജെറാഡിന് 55 ഉം മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുണ്ട്.

cristiano-ronaldo

2010 ലെ ലോകചാമ്പ്യന്മാരായ സ്‌പെയിനില്‍ നിന്നും ഒരേയൊരു അള്‍ട്രാ സമ്പന്നന്‍ കളിക്കാരനേയുള്ളൂ. സൂപ്പര്‍താരമായ ഫെര്‍ണാണ്ടോ ടോറസാണ് അത്. 50 മില്യണ്‍ ഡോളറാണ് ടോറസിന്റെ നേട്ടം. ആദ്യപത്തിലെ സമ്പന്നരില്‍ ആതിഥേയരായ ബ്രസീലില്‍ നിന്നും ആരുമില്ല, 25 മില്യണ്‍ ഡോളര്‍ ബോയി നെയ്മറാണ് ബ്രസീല്‍ ടീമിലെ സമ്പന്നന്‍.

ആദ്യ പത്തില്‍ ഒരു ഗോളിയുമുണ്ട്. ഇറ്റലിയുടെ ബഫണാണ് സൂപ്പര്‍ ടെന്നിലെ ഒരേയൊരു ഗോള്‍ കീപ്പര്‍. മെസിയും ബഫണും ഒഴികെയുള്ള എട്ടുപേരും ഇംഗ്ലീഷ് പ്രീമിയര്‍ താരങ്ങളാണ്. മുപ്പത് മില്യണ്‍ അമേരിക്കന്‍ ഡോളറിന് മേല്‍ ആസ്തിയുള്ള കളിക്കാരെയാണ് അള്‍ട്രാ പത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ മൂന്ന് വരെ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് വ്യാഴാഴ്ച തുടക്കമാകും.

Story first published: Thursday, June 12, 2014, 12:35 [IST]
Other articles published on Jun 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+