അത് പെനല്‍റ്റി ആയിരുന്നില്ല: റോബന്‍
സാവോ പോളോ: ലോകകപ്പില്‍ ഹോളണ്ട് ഇതുവരെ കളിച്ച എല്ലാ കളിയുടെയും വില കളയുന്നതായിരുന്നു മെക്‌സിക്കോയ്‌ക്കെതിരെ ആര്യന്‍ റോബന്‍ അഭിനയിച്ച് വാങ്ങിയ പെനല്‍റ്റി കിക്ക്. ഇന്‍ജുറി ടൈമിലെ ആ പെനല്‍റ്റിയില്‍ പിടിച്ചുതൂങ്ങിയാണ് ഓറഞ്ച് പട ക്വാര്‍ട്ടറിലെത്തിയത്. ഇതോടെ മികച്ച കളി കളിച്ച മെക്‌സിക്കോ പുറത്തുമായി.
എന്നാല്‍ ആ പെനല്‍റ്റി തെറ്റായിപ്പോയി എന്ന് ആര്യന്‍ റോബന്‍ തന്നെ തന്നോട് കുറ്റസമ്മതം നടത്തിയതായി മെക്‌സിക്കന്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്കേസ് വെളിപ്പെടുത്തുന്നു. മാര്‍ക്കേസുമായി കൂട്ടിയിടിച്ച റോബന്‍ ബോക്‌സില്‍ നടത്തിയ പ്രകടനത്തിന് പെനല്‍റ്റിയല്ല ഓസ്‌കാര്‍ അവാര്‍ഡാണ് കൊടുക്കേണ്ടത് എന്നാണ് വിമര്‍ശര്‍ പറയുന്നത്.

വിശ്വാസം വരാതെ മെക്‌സിക്കോ
റഫറി കളിച്ച് തങ്ങളെ പുറത്താക്കി എന്നാണ് മെക്‌സിക്കന്‍ ടീമും ആരാധകരും വിശ്വസിക്കുന്നത്. അത്രയ്ക്കും അവിശ്വസനീമായിരുന്നു ആ പെനല്‍റ്റി.

തൊട്ടിട്ട് പോലുമില്ല
റോബനെ താന്‍ തൊട്ടിട്ടുപോലുമില്ല എന്നാണ് മെക്‌സിക്കോയുടെ മാര്‍ക്കേസ് പറഞ്ഞത്. റോബന്‍ തന്നെ തൊട്ടോ എന്നറിയില്ല. ഒരു തരത്തിലും ഒരു പെനല്‍റ്റി വിധിക്കാനുള്ള സാധ്യത അവിടില്ല.

വെറുതെയല്ല ഗോള്‍
എന്തായാലും കഷ്ടപ്പെട്ട് നേടിയ ആ ഗോള്‍ വെറുതെ ആയില്ല. മെക്‌സിക്കോയെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മറികടന്ന് ഹോളണ്ടിനെ ക്വാര്‍ട്ടറിലെത്തിച്ചു റോബന്റെ ഈ അഭിനയം.

നോ ഫെയര്‍ പ്ലേ അവാര്‍ഡ്
ആര്യന്‍ റോബന്റെ അഭിനയം കളിയുടെ സ്പിരിറ്റിന് ചേര്‍ന്നതല്ല എന്നാണ് ഇക്വഡോര്‍ ക്യാപ്റ്റന്‍ പറയുന്നത്.

വീണത് ബോക്‌സില്‍
ഇന്‍ജുറി ടൈമില്‍ പെനല്‍റ്റി ബോക്‌സിനകത്തായിരുന്നു റോബന്റെ വീഴ്ചയും അഭിനയവും. എന്തൊരു ടൈമിംഗ്, എന്തൊരു വീഴ്ച.

പാവം ഒക്കാവോ
അമാനുഷിക പരിവേഷത്തോടെ എതിര്‍ ടീമുകളെ പ്രതിരോധിച്ച മെക്‌സിക്കന്‍ ഗോളി ഒക്കാവോയെ ആകും ബ്രസീലിലെ കാണികള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക

വെറുതെ ഒരുമ്മ
ബ്രസീൽ ആരാധികയ്ക്ക് ഹോളണ്ട് ആരാധകൻറെ വക ഒരുമ്മ, പ്രത്യേകിച്ച് കാര്യമുണ്ടായിട്ടൊന്നുമല്ല. ബ്രസീലും ഹോളണ്ടും മുഖാമുഖം വരാൻ ഇരിക്കുന്നേയുള്ളൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications