ഹൈക്കോടതി വിധി വെറുതെ!ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകില്ല, കാരണം ഇതാണ്...
തിരുവനന്തപുരം: ഹൈക്കോടതി വിധി അനുകൂലമായിട്ടും ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പിയു ചിത്രയ്ക്ക് അവസരം ലഭിച്ചേക്കില്ല. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ ഉറച്ച നിലപാടാണ് ചിത്രയ്ക്ക് വീണ്ടും തിരിച്ചടിയായിരിക്കുന്നത്.
സമയ പരിധി അവസാനിച്ചുവെന്നും, അതിനാൽ പിയു ചിത്രയെ ഇനി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നുമാണ് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ വിശദീകരണം. പിയു ചിത്രയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി തങ്ങളുടെ വാദം കേൾക്കാതെയാണെന്നും, തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഫെഡറേഷന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് അദിൽ സുമരിവാല വ്യക്തമാക്കി.

ഹൈക്കോടതിയിൽ...
ലണ്ടനിൽ നടക്കുന്ന ലോകഅത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ പിയു ചിത്ര നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

അനുകൂല വിധി...
പിയു ചിത്രയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി, ലണ്ടൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ ചിത്രയെയും ഉൾപ്പെടുത്തണമെന്ന് ഉത്തരവിട്ടിരുന്നു.

പക്ഷേ...
എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായെങ്കിലും ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കാൻ സാദ്ധ്യതയില്ല.

സമയപരിധി കഴിഞ്ഞെന്ന്....
സമയപരിധി അവസാനിച്ചുവെന്നും, അതിനാൽ ഇനി പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനാകില്ലെന്നുമാണ് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ വിശദീകരണം.

ഫെഡറേഷന്റെ വാദം കേൾക്കാതെ...
കേരള ഹൈക്കോടതിയുടെ വിധി ഫെഡറേഷന്റെ വാദം കേൾക്കാതെയാണെന്നും, കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കുമെന്നും ഇന്ത്യൻഅത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് അദിൽ സുമരിവാല വ്യക്തമാക്കി.

ഒഴിവാക്കിയതിന്...
കൃത്യമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പിയു ചിത്രയെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയതെന്നാണ് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.

കോടതി പറഞ്ഞാലും കേൾക്കില്ല...
തങ്ങളുടെ വാദത്തിൽ ഫെഡറേഷൻ ഉറച്ചുനിൽക്കുന്നതും, കൂടാതെ സമയപരിധി അവസാനിച്ചതിനാലും കോടതി നിർദേശം നടപ്പാക്കാനാവില്ലെന്നാണ് ഫെഡറേഷന്റെ നിലപാട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications