Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗില്‍ സെമി ലൈനപ്പായി; കാലിക്കറ്റിന് മുംബൈ, കൊച്ചിക്ക് ചെന്നൈ

ചെന്നൈ: പ്രഥമ പ്രോ വോളി ലീഗില്‍ സെമി ഫൈനല്‍ ലൈനപ്പായി. ലീഗില്‍ എല്ലാ മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് ഹീറോസ് നാലാം സ്ഥാനത്തെത്തിയ യും മുംബയെ നേരിടും. രണ്ടാം സ്ഥാനക്കാരായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ എതിരാളികള്‍ ചെന്നൈ സ്പാര്‍ട്ടന്‍സാണ്. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റും മുംബയുമാണ് ഏറ്റുമുട്ടുക.

എഫ്എ കപ്പ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് നാണംകെട്ട് ചെല്‍സി; കോച്ച് പുറത്തേക്ക്
കഴിഞ്ഞദിവസം നടന്ന അവസാന ലീഗ് മത്സരത്തില്‍ മുംബ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ 10-15, 15-12, 15-13, 15-12, 15-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സെമി സ്ഥാനം ഉറപ്പിച്ചത്. ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം തുടര്‍ന്നുള്ള നാലു സെറ്റുകളിലും മുംബ ജയം സ്വന്തമാക്കി. അഹമ്മദാബാദും ഹൈദരാബാദും ടൂര്‍ണമെന്റില്‍നിന്നും പുറത്തായി.

pvl

ഒരു മത്സരംപോലും ജയിക്കാതെയാണ് അഹമ്മദാബാദിന്റെ പുറത്താകല്‍. അതേസമയം, ഒരു മത്സരത്തില്‍ ജയിക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞിരുന്നു. ലീഗിലെ അഞ്ചു മത്സരങ്ങളും ജയിച്ച് 11 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റിനാണ് സെമിയില്‍ ജയസാധ്യതയേറെ. കാലിക്കറ്റിന്റെ നായകന്‍ ജെറോം വിനീത്, പോള്‍ ലോട്മാന്‍, അജിത്ലാല്‍ എന്നിവര്‍ മികച്ച ഫോമില്‍ കളിക്കുന്നത് ടീമിന് ഗുണം ചെയ്യും. ബുധനാഴ്ച രണ്ടാം സെമിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും ചെന്നൈ സ്പാര്‍ട്ടന്‍സും തമ്മിലാണ് മത്സരം.

Story first published: Tuesday, February 19, 2019, 10:09 [IST]
Other articles published on Feb 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+