For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ്എ കപ്പ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് നാണംകെട്ട് ചെല്‍സി; കോച്ച് പുറത്തേക്ക്

ലണ്ടന്‍: എഫ്എ കപ്പ് അഞ്ചാം റൗണ്ടില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് പുറത്തായി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. പതിവുപോലെ മത്സരത്തില്‍ ആധിപത്യം നേടിയിട്ടും തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ചെല്‍സിയുടെ വിധി. തോല്‍വിയോടെ പരിശീലക സ്ഥാനത്തുനിന്നും മൗറീസിയോ സാറിയുടെ പുറത്താകലും ആസന്നമായിരിക്കുകയാണ്.

മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ആന്‍ഡര്‍ ഹെരേരയാണ് യുണൈറ്റഡിനായി ആദ്യ ഗോള്‍ നേടിയത്. 45-ാം മിനിറ്റില്‍ പോള്‍ പോഗ്ബ വിജയമുറപ്പിച്ച് രണ്ടാം ഗോള്‍ നേടി.കളിയില്‍ വ്യക്തമായ മേധാവിത്വം കാട്ടുകയും പാസിങ്ങില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്ത ചെല്‍സിയുടെ മുന്നേറ്റവും പ്രതിരോധവും തകര്‍ന്നു. മധ്യനിരയില്‍ സാറിബോളുമായി ടീം നിറഞ്ഞു കളിച്ചപ്പോള്‍ വീണ്ടും തോല്‍വിയായിരുന്നു ഫലം.

FAcup

മാഞ്ചസ്റ്റര്‍ സിറ്റിയോട് 6-0 എന്ന സ്‌കോറിന് നാണംകെട്ടതിന് പിന്നാലെയാണ് ചെല്‍സിക്ക് മറ്റൊരു തോല്‍വികൂടി ഏറ്റുവാങ്ങേണ്ടിവന്നത്. ഇതോടെ, പരിശീലക സ്ഥാനത്തുനിന്നും മൗറീസിയോ സാറിയുടെ പുറത്താകല്‍ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. തുടര്‍തോല്‍വികള്‍ക്കിടയിലും തന്റെ ശൈലി മാറ്റാന്‍ ഒരുക്കമല്ലെന്ന് സാറി വ്യക്തമാക്കിയിരുന്നു. ടീം മാനേജ്‌മെന്റും ആരാധകരും തോല്‍വിയില്‍ കടുത്ത നിരാശരാണ്.

അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയോട് തോറ്റ യുണൈറ്റഡിന് മികച്ച തിരിച്ചുവരവായി ചെല്‍സിക്കെതിരായ ജയം. മികവാര്‍ന്ന പ്രതിരോധവും മിന്നലാക്രമണവുംകൊണ്ട് ചെല്‍സിയെ വിറപ്പിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞു. ജയത്തോടെ യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനാകാന്‍ ഒലെ ഗണ്ണര്‍ സോഷ്യര്‍ക്ക് സാധ്യതയും തെളിഞ്ഞിട്ടുണ്ട്. മുന്‍ താരങ്ങള്‍ ഉല്‍പ്പെടെ സോഷ്യര്‍ക്ക് പിന്തുണയുമായെത്തിക്കഴിഞ്ഞു.

Story first published: Tuesday, February 19, 2019, 10:06 [IST]
Other articles published on Feb 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+