പ്രോ വോളി ലീഗ്; ഹീറോസായി കാലിക്കറ്റ്, ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്തു
കൊച്ചി: പ്രഥമ പ്രോ വോളി ലീഗിലെ രണ്ടാം മത്സരത്തില്‍ കേരള ടീം കാലിക്കറ്റ് ഹീറോസിന് വമ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ കലിക്കറ്റ് ഹീറോസ് ഒന്നിനെതിരെ നാല് സെറ്റിന് തോല്‍പ്പിച്ചു. സ്‌കോര്‍ 15-8, 15-8, 13-15, 15-11, 15-11. ക്യാപ്റ്റന്‍ ജെറോം വിനീതും എ. കാര്‍ത്തിക്കും സി. അജിത് ലാലും കാലിക്കറ്റിനായി തിളങ്ങി. കാര്‍ത്തിക്കിന്റെ മിന്നുന്ന സര്‍വും കോംഗോ താരം ഇലൗനിയുടെ ബ്ലോക്കുകളും കളിയില്‍ നിര്‍ണായകമായി.
ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനം കണ്ടെത്തി
ആദ്യ രണ്ട് സെറ്റും അനായാസം നേടിയ കാലിക്കറ്റിന് മൂന്നാം സെറ്റില്‍ അടിതെറ്റി. 12-12 വരെ ഒപ്പമുണ്ടായശേഷമാണ് 13-15ന് മൂന്നാം സെറ്റില്‍ അടിയറവ് പറഞ്ഞത്. ഇതോടെ നിര്‍ണായകമായ നാലാം സെറ്റില്‍ ചെന്നൈ കരുത്തോടെ പോരാടി. ഓരോ പോയിന്റും നേടാന്‍ ഇരുടീമുകളും വിയര്‍പ്പൊഴുക്കി. ചെന്നൈ ക്യാപ്റ്റന്‍ ഷെല്‍ട്ടണ്‍ മോസസിനൊപ്പം ജി എസ് അഖിനും റൂഡി വെര്‍ഹോഫും ഒത്തിണക്കം കാട്ടിയെങ്കിലും 15-11ന് സെറ്റും മാച്ചും കേരളം ടീം സ്വന്തമാക്കുകയായിരുന്നു.

അഞ്ചാം സെറ്റിലും കേരള ടീം അധിപത്യം പുലര്‍ത്തി. ആശ്വാസജയം നേടാനായുള്ള ചെന്നൈയുടെ ശ്രമങ്ങള്‍ ഫലവത്തായില്ല. ഹീറോസിനായി 14 പോയിന്റുകള്‍ നേടിയ അജിത് ലാല്‍ ആണ് കളിയിലെ താരം. പതിനൊന്ന് പോയിന്റ് നേടിയ കാര്‍ത്തിക്കും പത്തു പോയിന്റ് വീതം നേടിയ ലോട്മാനും ജെറോം വിനീതും ആദ്യ മത്സരത്തില്‍ തന്നെ ഗംഭീര പ്രകടനം കാഴ്ചവെച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications