For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനം കണ്ടെത്തി

ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയിലേക്ക് ചേക്കേറിയ അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സല സഞ്ചരിച്ച വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇംഗ്ലീഷ് ചാനലില്‍നിന്നുമാണ് വിമാനം കണ്ടെടുത്തത്. ജനുവരി 22ന് കാര്‍ഡിഫ് സിറ്റിയിലേക്ക് പോകവെ സലയും പൈലറ്റ് ഡേവിഡ് ഇബോസ്റ്റണും സഞ്ചരിച്ച ചെറു വിമാനം കാണാതാവുകയായിരുന്നു. ബ്രിട്ടീഷ് ദ്വീപ് ഗ്വര്‍ണസെയ്ക്ക് മുകളില്‍വെച്ചാണ് വിമാനം കാണാതായത്.
അഗ്വേറോ ഡബിളില്‍ ആഴ്‌സനലിനെ മുക്കി സിറ്റി, യുനൈറ്റഡ് കുതിക്കുന്നു... പിഎസ്ജി ഞെട്ടി
താരത്തിനായി നീണ്ട തിരിച്ചിലിനൊടുവില്‍ മറൈന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് മേണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനം കണ്ടെത്തിയത്. വിമാനം കരയ്‌ക്കെത്തിച്ചശേഷം വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും. വിമാനം കണ്ടെടുത്ത സ്ഥലത്ത് കൂടുതല്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. വിമാനം കണ്ടെടുത്ത വിവരം കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

emilianosala

കാര്‍ഡിഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു സലയെ വാങ്ങിയത്. ഏകദേശം 137 കോടി രൂപയ്ക്ക് നടന്ന കൈമാറ്റത്തില്‍ താരം ഏറെ ആഹ്ലാദവാനായിരുന്നു. 2015 മുതല്‍ നാന്റെസിന് കളിക്കുന്ന സല 117 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയിട്ടുണ്ട്. നാന്റെസിലെ സഹകളിക്കാരുടെ വികാരനിര്‍ഭരമായ യാത്രയയപ്പിനുശേഷമായിരുന്നു സല കാര്‍ഡിഫിലേക്ക് തിരിച്ചത്. എന്നാല്‍, യാത്ര പൂര്‍ണാക്കാന്‍ സലയ്ക്ക് കഴിഞ്ഞില്ല.

നേരത്തെ സലയ്ക്കായുള്ള തിരച്ചില്‍ മൂന്നു ദിവസത്തിനുശേഷം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരിച്ച് തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, അര്‍ജന്റീന പ്രസിഡന്റ് തുടങ്ങിയവര്‍ സലയ്ക്കായുള്ള അന്വേഷണം തുടരാന്‍ അപേക്ഷിച്ചു. കിലിയന്‍ എംപാപ്പെയെ പോലുള്ള കളിക്കാര്‍ വലിയ തുക സംഭാവനയായും നല്‍കി.

Story first published: Monday, February 4, 2019, 10:12 [IST]
Other articles published on Feb 4, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+