Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഗ്വേറോ ഹാട്രിക്കില്‍ ആഴ്‌സനലിനെ മുക്കി സിറ്റി, യുനൈറ്റഡ് കുതിക്കുന്നു... പിഎസ്ജി ഞെട്ടി

1

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരുടെ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കു തകര്‍പ്പന്‍ ജയം. ഹോം ഗ്രൗണ്ടില്‍ ആഴ്‌സനലിനെ ഒന്നിനെിരേ മൂന്നു ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തുവിട്ടത്. ഒലെ ഗണ്ണാര്‍ സോള്‍ഷെറിന് കീഴില്‍ അപരാജിത കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0നു ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. അര്‍ജന്റൈന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്വേറോയുടെ ഹാട്രിക്ക് മികവിലാണ് സിറ്റി ഗണ്ണേഴ്‌സിനെതിരേ മിന്നുന്ന ജയം കൊയ്തത്. ഒന്ന്, 44, 61 മിനിറ്റുകളിലായിരുന്നു അഗ്വേറോയുടെ ഹാട്രിക്ക് നേട്ടം. ലോറെന്റെ കോസിയെന്‍ലി ആഴ്‌സനലിന്റെ ആശ്വാസഗോളിന് അവകാശിയായി. ഈ ജയത്തോടെ ലീഗില്‍ തലപ്പത്തുള്ള ലിവര്‍പൂളുമായുള്ള അകലം സിറ്റി രണ്ടു പോയിന്റാക്കി കുറച്ചു. എന്നാല്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡിന്റെ വകയായിരുന്നു ലെസ്റ്ററിനെതിരെ യുനൈറ്റഡിന്റെ വിജയഗോള്‍.

സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡ് 3-0ന് അലാവസിനെ കെട്ടുകെട്ടിച്ചു. കരീം ബെന്‍സെമ (30), വിനീഷ്യസ് ജൂനിയര്‍ (80), മരിനായോ ഡയസ് (90) എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. ബ്രസീലിന്റെ യുവ സെന്‍സേഷനായ വിനീഷ്യസിന്റെ കന്നി ലീഗ് ഗോള്‍ കൂടിയാണിത്. മറ്റൊരു കളിയില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനെ റയല്‍ ബെറ്റിസ് 1-0ന് അട്ടിമറിച്ചു.

ഇറ്റാലിയന്‍ ലീഗില്‍ എസി മിലാനും എഎസ് റോമയും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം 1-1നുസമനിലയില്‍ കലാശിച്ചു. പുതുതായി ടീമിലെത്തിയ ക്രിസ്റ്റോഫ് പിയാറ്റെക്കിന്റെ ഗോളില്‍ മിലാന്‍ ആദ്യം മുന്നിലെത്തിയെങ്കിലും നിക്കോളോ സനിയോളോയുടെ ഗോളില്‍ റോമ ഒപ്പമെത്തി. മറ്റൊരു കളിയില്‍ ഇന്ററിനെ ബൊളോണ എതിരില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ചു.

ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ പിഎസ്ജിക്കു സീസണിലെ ആദ്യ പരാജയം നേരിട്ടു. എവേ മല്‍സരത്തില്‍ ഒളിംപിക് ലിയോണാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പിഎസ്ജിയെ വീഴ്ത്തിയത്. എയ്ഞ്ചല്‍ ഡി മരിയയുടെ ഗോളില്‍ ആദ്യം മുന്നിലെത്തിയ ശേഷമാണ് മൂസ്സ ഡെംബെലെ, നബീല്‍ ഫെക്കീര്‍ എന്നിവരുടെ ഗോളുകളില്‍ ലിയോണ്‍ പിഎസ്ജിയുടെ കഥ കഴിച്ചത്. തോറ്റെങ്കിലും ഒന്നാംസ്ഥാനത്തുള്ള പിഎസ്ജിക്കു 10 പോയിന്റ് ലീഡുണ്ട്.

Story first published: Monday, February 4, 2019, 11:51 [IST]
Other articles published on Feb 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+