Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജി ഗ്രൂപ്പില്‍ നിന്നും ആര് കടക്കും?

ബ്രസീലിയ: ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ യൂറോപ്യന്‍ ശക്തികളായ പോര്‍ച്ചുഗലിന് വ്യാഴാഴ്ച അവസാന അവസരം. ആഫ്രിക്കന്‍ കരുത്തരായ ഘാനയാണ് പറങ്കിപ്പടയുടെ മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഘാനയെ തോല്‍പിച്ചാലും കണക്കിലെ കളികള്‍ക്ക് കാത്തുനിന്നാലേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും പ്രീ ക്വാര്‍ട്ടര്‍ കാണാനാകൂ. രാത്രി ഒമ്പതരയ്ക്കാണ് പോര്‍ച്ചുഗല്‍ - ഘാന കളി.

പോര്‍ച്ചുഗലിന് മാത്രമല്ല, ഒരര്‍ഥത്തില്‍ മുഴുവന്‍ ടീമുകള്‍ക്കും ഗ്രൂപ്പ് ജി യില്‍ ഇന്ന് മരണക്കളിയാണ്. നാലുപോയിന്റോടെ ജര്‍മനിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള യു എസിനും നാല് പോയിന്റുണ്ട്. ജര്‍മനി - യു എസ് മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ കടക്കും. തോല്‍ക്കുന്നവര്‍ യു എസ് - പോര്‍ച്ചുഗല്‍ മത്സരത്തിന്റെ വിധി കൂടി കാത്തുനില്‍ക്കണം. മത്സരം സമനിലയില്‍ തീര്‍ന്നാല്‍ പോര്‍ച്ചുഗലും ഘാനയും പുറത്താകും.

ronaldo

ആദ്യമത്സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്തുവിട്ട ജര്‍മനിക്ക് രണ്ടാം കളിയില്‍ ഘാന ഷോക്ക് കൊടുത്തു. സമനില. എന്നാല്‍ യു സിനെതിരെ പൊരുതാന്‍ നില്‍ക്കാതെ ഘാന തോല്‍ക്കുകയും ചെയ്തു. ഘാനയെ തോല്‍പിച്ച യു എസാകട്ടെ പോര്‍ച്ചുഗലിനെതിരെ സമനില വഴങ്ങി. ജര്‍മനിയോട് തോല്‍ക്കുകയും യു എസിനോട് സമനില വഴങ്ങുകയും ചെയ്ത പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

ഗ്രൂപ്പ് എച്ചില്‍ പ്രി ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബെല്‍ജിയം കൊറിയ്‌ക്കെതിരെ കളിക്കും. രണ്ട് കളികളില്‍ നിന്നും ഒരു പോയിന്റാണ് കൊറിയയുടെ സമ്പാദ്യം. മൂന്ന് പോയിന്റുള്ള അള്‍ജീരിയയാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനിറങ്ങുന്ന അള്‍ജീരിയയ്ക്ക് റഷ്യയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് ഗ്രൂപ്പ് എച്ചിലെ കളികള്‍.

Story first published: Thursday, June 26, 2014, 15:25 [IST]
Other articles published on Jun 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+