For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോര്‍ച്ചുഗലോ അതോ ജര്‍മനിയോ?

സാവോപോളോ: ജര്‍മനിക്കെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന പോര്‍ച്ചുഗലിന് വേണ്ടി ബാലന്‍ ദ്യോര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുമോ. റൊണാള്‍ഡോ കളിച്ചാല്‍ മാത്രമേ ജര്‍മനിയോട് കട്ടയ്ക്ക് കട്ട നില്‍ക്കാന്‍ പറ്റൂ എന്ന തിരിച്ചറിവില്‍ ഓരോ പോര്‍ച്ചുഗല്‍ ആരാധകനും സ്വയം ചോദിക്കുകയാണ് ഈ ചോദ്യം. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് ഗ്രൂപ്പ് ജിയിലെ ക്ലാസിക് പോരാട്ടം.

നെയ്മറും ലയണല്‍ മെസിയും മിന്നല്‍ത്തുടക്കം നല്‍കിയ ലോകകപ്പിന് ചൂടേറണമെങ്കില്‍ ക്രിസ്റ്റ്യാനോ ഇറങ്ങണം. വെറുതെ ഇറങ്ങിയാല്‍ പോര. സന്നാഹ മത്സരത്തില്‍ രണ്ടാം പകുതിയുടെ പാതിസമയം മാത്രം കളിച്ച് റൊണാള്‍ഡോ മൈതാനം വിട്ടത് മുതല്‍ പറങ്കിപ്പട ആശങ്കയിലാണ്. ലൂയിസ് ഫിഗോ യുഗത്തിന് ശേഷം ലോകകപ്പില്‍ ഒരു മിന്നല്‍ പ്രകടനമാണ് പോര്‍ച്ചുഗലിന്റെ ലക്ഷ്യം.

ronaldo

എന്നാല്‍ പോര്‍ച്ചുഗലിന് മാത്രമല്ല, ജര്‍മനിക്കുമുണ്ട് പരിക്കിന്റെ പേടി. ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗറും സെമി ഖെദീറയുമില്ലാതെയാകും ജര്‍മന്‍ പട ഇന്ന് ഇറങ്ങുക. ഇവരുടെ അഭാവത്തില്‍ ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാം മധ്യനിരയിലേക്ക് മാറുമെന്നും സൂചനയുണ്ട്. ലോകകപ്പ് റെക്കോര്‍ഡിന് ഒരു ഗോള്‍ അകലെ മാത്രം നില്‍ക്കുന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ മിറോസോവ് ക്ലോസെയ്ക്കും പരിക്കിന്റെ ലക്ഷണമുണ്ട്.

15 ഗോളുകളോടെ ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയാണ് ക്ലോസെയുടെ മുന്നില്‍. ക്ലോസെയ്ക്ക് ഇപ്പോള്‍ 14 ലോകകപ്പ് ഗോളുകളുണ്ട്. ജര്‍മനിയുടെ ആക്രമണനിരയ്ക്ക് കനത്ത ക്ഷീണമാകും ക്ലോസെയുടെ അഭാവം. ഏത് ആംഗിളില്‍ നിന്നും ഗോള്‍ കണ്ടെത്താന്‍ കഴിവുള്ള അപൂര്‍വ്വം കളിക്കാരില്‍ ഒരാളാണ് ക്ലോസെ. ജര്‍മന്‍ മുന്നേറ്റനിരയെ പോര്‍ച്ചുഗല്‍ എങ്ങനെ ചെറുക്കും എന്നതാണ് ഇന്നത്തെ കളിയിലെ ഏറ്റവും വലിയ ചോദ്യം. ഗ്രൂപ്പ് ജിയില്‍ ഘാനയും യു എസും ഇന്നിറങ്ങുന്നുണ്ട്.

Story first published: Monday, June 16, 2014, 14:49 [IST]
Other articles published on Jun 16, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+