കളിയില്‍ കടി ഇതാദ്യമല്ല, ചിത്രങ്ങള്‍
വര്‍ത്തമാന കാല ഫുട്‌ബോളിലെ മുന്‍നിര കളിക്കാരില്‍ ഒരാള്‍. ഉറുഗ്വേയുടെയും ലിവര്‍പൂളിന്റെയും ആരാധകരുടെ കണ്ണിലുണ്ണി. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ കളിയില്‍ ഇരട്ടഗോളുകളോടെ മിന്നുന്ന ഫോമിലായി. പക്ഷേ എല്ലാം ഒരുനിമിഷം കൊണ്ട് കൈവിട്ടുപോയി. ജിയോര്‍ജിയെ ചിലിയേനിയെ കടിച്ച ശേഷം സുവാരസിനെ ഡ്രാക്കുള എന്നാണ് സോഷ്യന്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ആളുകള്‍ വിളിക്കുന്നത്.
ഒരു നിമിഷത്തെ ആവേശം കൊണ്ട് ഒരു കടിയോ കുത്തോ അടിയോ ഒന്നും ഫുട്‌ബോളില്‍ പുത്തരിയല്ല. കരിയറിന്റെ എല്ലാക്കാലത്തും മാന്യനായിരുന്ന സാക്ഷാന്‍ സിദാന് പോലും നിയന്ത്രണം വിട്ടിട്ടുണ്ട്. എന്നാല്‍ സുവാരസിന്റെ കടി അങ്ങനെയുള്ളതല്ല. അതുകൊണ്ട് തന്നെ വിലക്കില്‍ കുറഞ്ഞ ഒരു ശിക്ഷ പ്രതീക്ഷിക്കാനുമില്ല.
കളിക്കളത്തിലെ കടിയുടെയും ഇടിയുടെയും കാഴ്ചകള്‍ കാണൂ

മൈക് ടൈസന്‍
ബോക്‌സിംഗ് ഇതിഹാസമായ മൈക് ടൈസന്‍ എവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവി കടിച്ചെടുത്ത ചിത്രം സകലമാന സ്‌പോര്‍ട്‌സിനും കളങ്കമുണ്ടാക്കുന്നതാണ്. എന്നാല്‍ വിശാലഹൃദയനായ ഹോളിഫീല്‍ഡ് ക്ഷമിക്കുകയും ടൈസന്‍ ആജീവനാന്ത വിലക്കില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.

സുവാരസിന്റെ കടി
ലോകകപ്പില്‍ ഇറ്റലിക്കെതിരായ കളിയിലായിരുന്നു ലൂയിസ് സുവാരസ് വീണ്ടും അപകടകാരിയായത്. മുന്‍പ് രണ്ട് തവണ സുവാരസിന് ഇതേ കുറ്റത്തിന് വിലക്ക് കിട്ടിയിട്ടുണ്ട്

കരാട്ടേ കിക്ക്
2010 ല്‍ സ്‌പെയിനിന്റെ സാവി അലോണ്‍സോയ്ക്ക് നേരെ ഹോളണ്ടിന്റെ ഡി ജോങിന്റെ വക കരാട്ടെ കിക്ക് നോക്കൂ.

സിദാന്‍ കരിനിഴല്‍
സിനദെന്‍ സിദാന്റെ കരിയറിലെ തന്നെ കരിനിഴലായി മാറിയ ഈ ഇടി നടന്നത് 2006 ലോകകപ്പ് ഫൈനലില്‍. ഇറ്റലിയുടെ മാര്‍കോ മറ്റരാസിയെ തല കൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു സിദാന്‍

തുപ്പിയിട്ടുമുണ്ട്
ജര്‍മനിയുടെ റൂഡി വോളറെ നിലത്തിട്ട് തുപ്പുന്ന ഹോളണ്ട് താരം ഫ്രാങ്ക് റിജാര്‍ഡ്. 1990 ജൂണില്‍ ഇറ്റലിയിലായിരുന്നു ഇത്.

പെപ്പെ - മുള്ളര്‍
ജര്‍മനിയുടെ തോമസ് മുള്ളറെ തല കൊണ്ട് കുത്തുന്ന പോര്‍ച്ചുഗല്‍ താരം പെപെ. പെപെയ്ക്ക് ചുവപ്പുകാര്‍ഡും കിട്ടി. ഈ ലോകകപ്പില്‍ നിന്നുമുള്ള കാഴ്ചയാണ് ഇത്

ഇതൊരു ചവിട്ടല്ല
ഇതുപോലുള്ള ചെറിയ സംഭവങ്ങള്‍ കളിയില്‍ സാധാരണയാണ്. അതാരും കാര്യമായി എടുക്കാറ് പോലുമില്ല. ബ്രസീല്‍ ലോകകപ്പില്‍ ഫ്രാന്‍സ് ഇക്വഡോര്‍ കളിയില്‍ നിന്നും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications