For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: 7ല്‍ വെറും 2 മാത്രം! ഇന്ത്യയുടെ ടോക്കിയോ മെഡലിസ്റ്റുകള്‍ക്ക് സംഭവിച്ചതെന്ത്?

2021ലെ ടോക്കിയോ ഒളിംപിക്‌സിലെ റെക്കോര്‍ഡ് മെഡല്‍നേട്ടം തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സംഘം ഇത്തവണ പാരീസിലെത്തിയത്. പക്ഷെ കഴിഞ്ഞ എഡിഷനിലേക്കാള്‍ ഒരു മെഡല്‍ കുറച്ചു നേടിയാണ് ഇന്ത്യയുടെ മടക്കം. മാത്രമല്ല ടോക്കിയോയില്‍ ഇന്ത്യക്കു അഭിമാനത്തോടെ എടുത്തു കാണിക്കാന്‍ ഒരു സ്വര്‍ണ മെഡലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ സ്വര്‍ണമില്ലാതെയാണ് ഇന്ത്യ തിരിച്ചുവരുന്നത്.

ടോക്കിയോയില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ പാരീസില്‍ ഒരു വെള്ളിയും അഞ്ചു വെങ്കലവുമടക്കം ആറു മെഡലുകള്‍ മാത്രമേ ഇന്ത്യക്കു ലഭിച്ചുള്ളൂ. ടോക്കിയോ ഗെയിംസിലെ മെഡല്‍ വിജയികള്‍ ഇത്തവണ എങ്ങനെയാണ് പെര്‍ഫോം ചെയ്തതെന്നു നമുക്കു പരിശോധിക്കാം.

NEERAJ CHOPRA

കഴിഞ്ഞ തവണ മെഡല്‍ ചൂടിയ ഏഴു പേരില്‍ വെറും രണ്ടു പേര്‍ക്കു മാത്രമേ പാരീസില്‍ മെഡല്‍ ലഭിച്ചുള്ളൂവെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം. അത്‌ലറ്റിക്‌സില്‍ ജാവ്‌ലിന്‍ ത്രോയില്‍ ടോക്കിയോയില്‍ സ്വര്‍ണ മെഡലുമായി ചരിത്രം കുറിച്ച താരമാണ് നീരജ് ചോപ്ര. പക്ഷെ ഇത്തവണ അദ്ദേഹത്തിനു വെള്ളി മെഡലുമായി തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. നീരജിനെക്കൂടാതെ പുരുഷ ഹോക്കി ടീമാണ് രണ്ടു എഡിഷനിലും മെഡല്‍ നിലനിര്‍ത്തിയത്. ടോക്കിയോയില്‍ വെങ്കലം നേടിയ ഹോക്കി ടീം പാരീസിലും ഇതു കാത്തുസൂക്ഷിക്കുകയായിരുന്നു.

ടോക്കിയോ ഗെയിംസില്‍ വനിതകളുടെ ഭാരോദ്വഹനം 49 കിഗ്രാമില്‍ മീരാബായ് ചാനുവും ഗുസ്തിയില്‍ പുരുഷന്‍മാരുടെ 57 കിഗ്രാമില്‍ രവി ദഹിയയുമാണ് വെള്ളി മെഡല്‍ നേടിയത്. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധു, ബോക്‌സിങ് വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍, ഗുസ്തി പുരുഷന്‍മാരുടെ 65 കിഗ്രാമില്‍ ബജ്‌രംഗ് പുനിയ എന്നിവര്‍ വെങ്കലവും ചൂടിയിരുന്നു.

ഇവര്‍ക്കൊന്നും ഇത്തവണ പാരീസില്‍ മെഡലില്ല. ഇവരില്‍ ഇത്തവണ മല്‍സരരംഗത്തുണ്ടായിരുന്നത് സിന്ധു, ലവ്‌ലിന, മീരാബായ് എന്നിവരാണ്. രവി, പുനിയ എന്നിര്‍ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സിന്ധു ഹാട്രിക് മെഡല്‍ തേടിയാണ് പാരീസിലെത്തിയത്.

INDIAN HOCKEY TEAM

രണ്ടു തുടര്‍ ജയങ്ങളുമായി നന്നായി തന്നെ താരം തുടങ്ങിയെങ്കിലും ക്വാര്‍ട്ടറില്‍ അടിതെറ്റുകയായിരുന്നു. ചൈനയുടെ ഹി ബിങ്ജിയാവോയാണ് സിന്ധുവിനെ വീഴ്ത്തിയത്. ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവില്‍ നിന്നും മറ്റൊരു മെഡല്‍ കൂടി ഇന്ത്യ പ്രതീക്ഷിച്ചിരുന്നെങ്കിലും അതു ലഭിച്ചില്ല. സ്‌നാച്ച് വിഭാഗം കഴിഞ്ഞപ്പോള്‍ താരങ്ങളുടെ റാങ്കില്‍ മീര മൂന്നാമതുണ്ടായിരുന്നു.

പക്ഷെ ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ താരം പിന്തള്ളപ്പെടുകയും നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. ടോക്കിയോയില്‍ ആകെ 202 കിഗ്രാം ഉയര്‍ത്തിയാണ് മീര മെഡലണിഞ്ഞത്. ഇത്തവണയാവട്ടെ 199 കിഗ്രാം ഉയര്‍ത്താനെ അവര്‍ക്കായുള്ളൂ. എന്നാല്‍ ബോക്‌സിങില്‍ ലവ്‌ലിനയ്ക്കു ക്വാര്‍ട്ടറിലാണ് അടിതെറ്റിയത്. ചൈനയുടെ ലി ക്വിയനാണ് ഇന്ത്യന്‍ താരത്തെ 1-4നു ഇടിച്ചുവീഴ്ത്തിയത്.

Story first published: Sunday, August 11, 2024, 22:56 [IST]
Other articles published on Aug 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+