പാരീസ്: ഒളിംപിക്‌സിന്റെ എട്ടാം ദിനമായ ഇന്നു ഇന്ത്യക്കു മൂന്നു മെഡലുകള്‍ വരെ പരമാധി നേടാന്‍ കഴിഞ്ഞേക്കും. ഇതില്‍ രണ്ടെണ്ണം ഷൂട്ടിങിലാണെങ്കില്‍ ശേഷിച്ചത് അമ്പെയ്ത്തിലുമാണ്. ഇന്ത്യക്കു ഇന്നു മല്‍സരങ്ങള്‍ കുറവാണെന്നാതണ് എടുത്തു പറയേണ്ട കാര്യം. ഷൂട്ടിങ്, അമ്പെയ്ത്ത് എന്നിവ മാറ്റി നിനിര്‍ത്തിയാല്‍ ഗോള്‍ഫ്, സെയ്‌ലിങ്, ബോക്‌സിങ് എന്നിവയിലാണ് ഇന്ത്യക്കു മല്‍സരങ്ങളുള്ളത്. ഇന്നത്തെ ഇന്ത്യയുടെ മല്‍സര ഷെഡ്യൂള്‍ നോക്കാം.
ഷൂട്ടിങ്
പുരുഷന്‍മാരുടെ സ്‌കീറ്റ് യോഗ്യതാ റൗണ്ടില്‍ ആനന്ദ്ജീത് സിങ് നറൂക്കയുടെ മല്‍സരരം ഉച്ചയ്ക്കു 12.30നാണ് തുടങ്ങുക. ഇതേ സമയത്തു തന്നെ വനിതകളുടെ സ്‌കീറ്റ് യോഗ്യതാ റൗണ്ടില്‍ മഹേശ്വരി ചൗഹാനും റൈസ ദില്ലണും ഷൂട്ടിങ് റേഞ്ചിലെത്തും.

ഗോള്‍ഫ്
പുരുഷന്‍മാരുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേയുടെ മൂന്നാം റൗണ്ടില്‍ ഇന്ത്യക്കായി രണ്ടു പേരാണ് ഇറങ്ങുക. ശുഭാങ്കര്‍ ശര്‍മ, ഗഗന്‍ഡീത്ത് ബുല്ലാര്‍ എന്നിവരുടെ മല്‍സരം ഉച്ച്ചയ്ക്കു 12.30നാണ്.
ഷൂട്ടിങ്
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗം ഫൈനലില്‍ മനു ഭാക്കറുടെ മല്‍സരം ഉച്ചയ്ക്കു ഒരു മണിക്കു തുടങ്ങും. ഗെയിംസില്‍ ഹാട്രിക് മെഡലാണ് താരം സ്വപ്‌നം കാണുന്നത്.
അമ്പെയ്ത്ത്
അമ്പെയ്ത്ത് വ്യക്തിഗ വിഭാഗം ക്വാര്‍ട്ടറില്‍ ദീപിക കുമാരിയുടെ മല്‍സരം ഉച്ചയ്ക്കു 1.52നാണ്. 2.05നു ഇതേയിനത്തില്‍ ഭജന്‍ കൗറും മല്‍സരിക്കും.
സെയ്‌ലിങ്
പുരുഷന്‍മാരുടെ ഡിന്‍ഗി ഐസിഎല്‍എ 7- റേസ് അഞ്ചിലും ആറിലും വിഷ്ണു ശരവണന്റെ മല്‍സരമുണ്ട്. വൈകീട്ട് 3.50 മുതലാണിണിത്.
അമ്പെയ്ത്ത്
വനിതകളുടെ വ്യക്തിഗത വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ (യോഗ്യത നേടിയാല്‍ മാത്രം) ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരിലൊരാളുടെ മല്‍സം വൈകീട്ട് 4.30നു തുടങ്ങും.
സെമി ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ മല്‍സരം തുടങ്ങുക വൈകീട്ട് 5.22 മുതലായിരിക്കും.
സെയ്‌ലിങ്
വനിതകളുടെ ഡിന്‍ഗി ഐസിഎല്‍എ 7- റേസ് നാല്, അഞ്ച്, ആറ് എന്നിവയില്‍ നേത്ര കുമനന്റെ മല്‍സരം വൈകീട്ട് 5.55 മുതലാണ്.
അമ്പെയ്ത്ത്
സെമി ഫൈനലില്‍ തോല്‍ക്കുകയാണെങ്കില്‍ ദീപിക കുമാരി, ഭജന്‍ കൗര്‍ എന്നിവരിലൊരാളുടെ വെങ്കല മെഡല്‍ മല്‍സരം വൈകീട്ട് 6.03നു തുടങ്ങും. സെമി ഫൈനലില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ സ്വര്‍ണ മെഡലിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങുക വൈകീട്ട് 6.16നാണ്.
ഷൂട്ടിങ്
പുരുഷന്‍മാരുടെ സ്‌കീറ്റ് വിഭാഗം ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ ആനന്ദ്ജീത് സിങ് നറൂക്കയുടെ മല്‍സരം ആരംഭിക്കുക രാത്രി ഏഴു മണിക്കാണ്.
ബോക്‌സിങ്
ബോക്‌സിങോടെയാണ് എട്ടാം ദിനത്തില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ ആരംഭിക്കുക. പുരുഷന്‍മാരുടെ 75 കിഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നിഷാന്ത് ദേവിന്റെ മല്‍സരം രാത്രി 12.18നാണ് തുടങ്ങുന്നത്.