Olympics 2024: ഒളിംപിക് മെഡലിന് ഇത്രയും വിലയോ? മേളയ്ക്കായി ചെലവഴിക്കുന്നത് എത്ര, അറിയാം
പാരീസ് ഒളിംപിക്‌സിനു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 26നാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വിശ്വമാമാങ്കത്തിനു കൊടിയേറുക. മെഡലുമായി രാജ്യത്തിന്‍റെ അഭിമാനം വാനോളമുയര്‍ത്തുകെയന്ന ലക്ഷ്യത്തോടെയാണ് ഓരോ അത്‌ലറ്റും മല്‍സരിക്കാനിറങ്ങുക. ലണ്ടനു ശേഷം സമ്മര്‍ ഒളിംപിക്‌സിനു മൂന്നു തവണ വേദിയാവുന്ന ആദ്യത്തെ നഗരം കൂടിയാണ് പാരീസ്. ഇതിനു മുമ്പ് 1900, 1924 വര്‍ഷങ്ങളിലാണ് പാരീസിനു ഇതിനുള്ള ഭാഗ്യം ലഭിച്ചത്.
100 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം വിരുന്നെത്തുന്ന മഹാമേള വന്‍ വിജയമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഫ്രാന്‍സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ മേളയ്ക്കായി മുടക്കുന്ന തുകയെക്കുറിച്ചും ഓരോ ഒളിംപിക് മെഡലിന്റെയും മൂല്യത്തെക്കുറിച്ചുമെല്ലാം അറിയാം.

ഒളിംപിക്‌സ് നടത്തിപ്പ് ഒരിക്കലും എളുപ്പമേറിയ കാര്യമല്ല. വലിയൊരു തുകയ്ക്കൊപ്പം വര്‍ഷങ്ങളുടെ തയ്യാറെടുപ്പും ഇതിനായി ആവശ്യമാണ്. ഇത്തവണ പാരീസ് ഒളിംപിക്‌സിന്റെ നടത്തിപ്പിനു വേണ്ടി മുടക്കിയ തുക ഏകദേശം 61,500 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒളിംപിക്‌സില്‍ വിജയികളാവുന്ന അത്‌ലറ്റുകള്‍ക്കു സമ്മാനിക്കാറുള്ള മെഡലുകളിലേക്കു വരികയാണെങ്കില്‍ ഓരോന്നിന്റെയും മൂല്യം വ്യത്യസ്തമാണെമന്നു കാണാം. ഒരു സ്വര്‍ണ മെഡലിന്റെ മൂല്യം 75 ലക്ഷം രൂപയാണ്. വെള്ളി മെഡലിന്റെ മൂല്യമാവട്ടെ 50 ലക്ഷവുമാണ്. മൂന്നാംസ്ഥാനക്കാര്‍ക്കു സമ്മാനിക്കുന്ന വെങ്കല മെഡലിന്റെ മൂല്യം 30 ലക്ഷം രൂപയുമാണ്.
പാരീസ് ഒളിംപിക്‌സിനുള്ള വേദികളുടെ കാര്യമെടുത്താല്‍ 35 വേദികളിലായിട്ടാണ് വിവിധ കായിക ഇനങ്ങള്‍ അരങ്ങേറുന്നത്. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സറ്റേഡ് ഡി ഫ്രാന്‍സിലാണെങ്കില്‍ ടെന്നീസ് നടക്കുക ഫ്രഞ്ച് ഓപ്പണ്‍ വേദി കൂടിയായ റൊളാന്‍ഡ് ഗാരോസിലുമാണ്. ഇവയ്‌ക്കൊപ്പം പുതുക്കിപ്പണിയുകയോ, പുതുതായി നിര്‍മിക്കുകയോ ചെയ്തിട്ടുള്ള മറ്റു 33 വേദികള്‍ കൂടി പോരാട്ടങ്ങള്‍ക്കായി തയ്യാറായിക്കഴിഞ്ഞു.
ഗെയിംസില്‍ പങ്കെടുക്കുന്നത് 10,500ന് മുകളില്‍ അത്‌ലറ്റുകളാണെന്നാണ് കണക്കുകള്‍. 32 കായിക ഇനങ്ങളിലാണ് ഇത്തവണ മല്‍സങ്ങള്‍ നടക്കാനിരിക്കുന്നത്. ഇവയിലായി 300 ഇവന്റുകള്‍ ആകെ ഗെയിംസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗതമായ അത്‌ലറ്റിക്‌സ്, നീന്തല്‍ എന്നിവ മുതല്‍ പുതുതായി കൂട്ടിച്ചേര്‍ത്ത സര്‍ഫിങ്, സ്‌കേറ്റ് ബോര്‍ഡിങ് എന്നിവയിലും മല്‍സരങ്ങള്‍ നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications