Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: പാരീസില്‍ ഇന്ത്യക്കു എത്ര മെഡല്‍ കിട്ടും, ചരിത്രം കുറിക്കുമോ? സാധ്യതയറിയാം

2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്ത് നടത്തിയ ഇന്ത്യ ഇത്തവണ പാരീസിലും ഗംഭീര പ്രകടനം തന്നെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഒരു സ്വര്‍ണമുള്‍പ്പെടെ ഏഴു മെഡലുകളുമായി അഭിമാനത്തോടെയാണ് ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ നിന്നു മടങ്ങിയത്. 117 പേരുള്‍പ്പെടുന്ന ശക്തമായ സംഘത്തെയാണ് പാരീസില്‍ ഇന്ത്യയിറക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഒളിംപിക് സംഘം കൂടിയാണിത്. ഇത്തവണ എട്ടു മെഡലുകളുമായി ഇന്ത്യ ചരിത്രം കുറിക്കുമോ? എത്ര മെഡലുകള്‍ നമുക്കു പ്രതീക്ഷിക്കാം. ഇതിനെക്കുറിച്ച് പരിശോധിക്കാം.

അമ്പെയ്ത്ത്

ഇന്ത്യക്കു വലിയ മെഡല്‍ പ്രതീക്ഷയുള്ള ഇനമല്ല അമ്പെയ്ത്ത്. എങ്കിലും വ്യാഴാഴ്ച നടന്ന അമ്പെയ്ത്തിന്റെ ആദ്യറൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം ഈ കണക്കുകൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. പുരുഷ, വനിതാ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞു. വ്യക്തിിഗത ഇനത്തില്‍ മെഡല്‍ സാധ്യത കുറവാണെങ്കിലും ടീമിനത്തില്‍ മെഡല്‍ കിട്ടിയേക്കും. ഇതിനായി രണ്ടു ജയങ്ങള്‍ കൂടിയാണ് പുരുഷ, വനിതാ ടീമുകള്‍ക്കാവശ്യം. രണ്ടു മെഡലെങ്കിലും അമ്പെയ്ത്തില്‍ ഇന്ത്യക്കു ലഭിച്ചേക്കും.

NIKHAT ZAREEN

അത്‌ലറ്റിക്‌സ്

121 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലൂടെ അത്‌ലറ്റിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടിയ അത്‌ലറ്റായി നീരജ് ചോപ്ര മാറിയിരുന്നു. 29 പേരുള്‍പ്പെട്ടത്താണ് ഇന്ത്യയുടെ അത്‌ലറ്റിക്‌സ് സംഘം. നീരജ് ഇത്തവണയും ജാവ്‌ലിന്‍ ത്രോയില്‍ ഉറച്ച മെഡല്‍പ്രതീക്ഷയാണ്. അവിനാഷ് സേബിള്‍, കിഷോര്‍ ജേന എന്നിവരും മെഡല്‍ സാധ്യതയുള്ള അത്‌ലറ്റുകളാണ്. രണ്ടു മെഡലുകള്‍ ഇന്ത്യക്കു കിട്ടാനിടയുണ്ട്.

ബാഡ്മിന്റണ്‍

ഇന്ത്യക്കു പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നാണ് ബാഡ്മിന്റണ്‍. കഴിഞ്ഞ മൂന്നു എഡിഷനുകളിലും ഇന്ത്യക്കു ഈയിനത്തില്‍ മെഡല്‍ ലഭിച്ചിരുന്നു. എല്ലാം വനിതാ സിംഗിള്‍സിലായിരുന്നു. ഇത്തവണ പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് ഷെട്ടിയിലാണ് വലിയ പ്രതീക്ഷകള്‍.

പിവി സിന്ധുവിന്റെ സമീപകാലത്തെ പരിക്കുകളും മേശം ഫോമുമെല്ലാം മെഡല്‍ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നുണ്ട്. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്എസ് പ്രണോയ്, ലക്ഷ്യ സെന്‍ ഇവരിലൊരാളും മെഡല്‍ നേടാന്‍ സാധിക്കുന്നയാളാണ്. പരമാവധി മൂന്നു മെഡലുകള്‍ വരെ ഇന്ത്യ ഈയിനത്തില്‍ പ്രതീക്ഷിക്കുന്നു.

ബോക്‌സിങ്

ബോക്‌സിങ് ഇന്ത്യക്കു ഇതിനകം മൂന്നു ഒളിംപിക്‌സ് മെഡലുകള്‍ സമ്മാനിച്ചിട്ടുണ്ട്. വനിതകളില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്‌നില്‍ നിന്നാണ് ഇത്തലണ ഇന്ത്യ മെഡല്‍ സ്വപ്‌നം കാണുന്നത്. രണ്ടു തവണ ലോക ചാംപ്യനായ വനിതാ താരം നിഖാസ് സറീനും മറ്റൊരു മെഡല്‍ പ്രതീക്ഷയാണ്. രണ്ടു മെഡലുകള്‍ വരെ ഇന്ത്യക്കു ബോക്‌സിങില്‍ ലഭിച്ചേക്കാം.

MANU BHAKER

ഹോക്കി

കഴിഞ്ഞ ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കലം ചൂടിയിരുന്നു. 41 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ നേട്ടമായിരുന്നു ഇത്. ഇത്തവണയും വീണ്ടുമൊരു മെഡലാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. പുരുഷ ടീം മാത്രമേ ഇത്തവണ ഒളിംപിക്‌സിനു യോഗ്യത നേടിയിട്ടുള്ളൂവെന്നത് ഇന്ത്യക്കു ക്ഷീണമാണ്.

ഷൂട്ടിങ്

ഷൂട്ടിങാണ് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന മറ്റൊരു ഇനം. കഴിഞ്ഞ രണ്ടു തവണയും ഷൂട്ടിങില്‍ മെഡലില്ലാതെ ഇന്ത്യ നിരാശപ്പെടുത്തിയിരുന്നു. ഇത്തവണ ശക്തമായ തിരിച്ചുവരവാണ് പാരീസില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ലക്ഷ്യമിടുന്നത്. മനു ഭേക്കര്‍, ഐശ്വരെ പ്രതാപ് സിങ് തോമര്‍, സിഫ്റ്റ് കൗര്‍ സാമ്ര, സരബ്‌ജ്യോത് സിങ്, റിതം സാങാന്‍ എന്നിവരാണ് മെഡല്‍ പ്രതീക്ഷക്കുന്നത്. അഞ്ചു മെഡലുകകള്‍ വരെ പരമാവധി ഷൂട്ടിങില്‍ ഇന്ത്യക്കു ലഭിച്ചേക്കാം.

Story first published: Friday, July 26, 2024, 20:49 [IST]
Other articles published on Jul 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+