For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: സ്വര്‍ണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവള്‍ തീര്‍ക്കും!- മുന്‍ കോച്ച്

വിനേഷ് ഫോഗട്ടിനെയാണ് പുകഴ്ത്തിയത്

1

ടോക്കിയോ ഒളിംപിക്‌സിലെ കന്നി സ്വര്‍ണമെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വനിതാ ഗുസ്തി താരം അവസാനിപ്പിക്കുമെന്ന് മുന്‍ ഗുസ്തി കോച്ച് ആന്‍ഡ്രു കുക്ക് അഭിപ്രായപ്പെട്ടു. ഗെയിംസില്‍ ഗുസ്തി മല്‍സരങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. അതിനു മുമ്പാണ് കുക്കിന്റെ പ്രവചനം. ഇന്ത്യക്കു വലിയ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നാണ് ഗുസ്തി. അക്കൂട്ടത്തിലെ മിന്നും താരമാണ് ഫോഗട്ട്.

ഗുസ്തിയില്‍ 53 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലെ ടോപ്‌സീഡ് കൂടിയാണ് ഫോഗട്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവിധ അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിടിരിക്കുന്ന താരം ഒളിംപിക്‌സിലും ഇതാവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്കന്‍ വംശജനായ കുക്ക് 2019ല്‍ ഇന്ത്യന്‍ ഗുസ്തി സംഘത്തിന്റെ പരിശീലകനായിരുന്നു. അന്‍ഷു മാലിക്ക്, ദിവ്യ കക്രാന്‍ തുടങ്ങിയ യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ഫോഗട്ടിന്റെ പ്രകടനം വളരെ അടുത്ത് നിന്നു വീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോക്കിയോയില്‍ ഫോഗട്ട് ചാംപ്യനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

'നിങ്ങളെയോര്‍ത്ത് അഭിമാനം', ഇന്ത്യയുടെ അരങ്ങേറ്റ പേസര്‍മാരെ പ്രശംസിച്ച് ഗ്ലെന്‍ മഗ്രാത്ത്

T20 World Cup 2021: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് സാബ കരിം, ചഹാലിനും പൃഥ്വിക്കും ഇടമില്ല

തന്റെ വിഭാഗത്തല്‍ ഫേവറിറ്റുകളിലൊരാളാണ് ഫോഗട്ട്. ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഒരു വനിതാ താരവും ഇതുവരെ സ്വര്‍ണ മെഡല്‍ നേടിയിട്ടില്ല. ഈ ചരിത്രം ഫോഗട്ട് ഇത്തവണ തിരിത്തുക്കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റു അത്‌ലറ്റുകള്‍ക്കൊപ്പമുണ്ടായതു പോലെ ഫോഗട്ടിനൊപ്പം ഞാന്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടില്ല. മികച്ച പോരാട്ടവീര്യവും കരുത്തും കായികക്ഷമതയുമെല്ലാമുള്ള ഫോഗട്ടിനുണ്ട്. ഒപ്പം കോച്ച് വോള്‍കര്‍ അക്കോസിന്റെ സഹായം കൂടി ലഭിക്കുന്നതോടെ അവള്‍ സ്വര്‍ണം തന്നെ നേടിയെടുക്കുമെന്നാണ് എന്റെ നിരീക്ഷണം. ഒളിംപിക് സ്വര്‍ണം നേടുന്ന ഇന്ത്യയുടെ ആദ്യ വനിതാ അത്‌ലറ്റായിട്ടാണ് ഫോഗട്ടിനെ താന്‍ കാണുന്നതെന്നും കുക്ക് വിശദമാക്കി.

ഈ മാസം അഞ്ചിനാണ് ഒളിംപിക്‌സില്‍ ഫോഗട്ട് ആദ്യ മല്‍രത്തിനിറങ്ങുന്നത്. ഗെയിംസിനു മുന്നോടിയായി കോച്ച് അക്കോസിനൊപ്പം ഹംഗറിയില്‍ പരിശീലനം നടത്തി വരികയായിരുന്നു താകം. അടുത്തിടെ ഫോഗട്ട് ടോക്കിയോയിലെത്തിയിരുന്നു. ഫോഗട്ടിനെക്കൂടാതെ പുരുഷ വിഭാഗത്തില്‍ ബജ്‌റംഗ് പുനിയയാണ് ഗുസ്തിയില്‍ ഇന്ത്യക്കു ഏറെ മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു താരം. 65 കിഗ്രാം വിഭാഗത്തിലാണ് പുനിയ മല്‍സരിക്കാനിറങ്ങുന്നത്.

Story first published: Thursday, August 26, 2021, 12:08 [IST]
Other articles published on Aug 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+