Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ജനസംഖ്യ 70,000 മാത്രം, ബെര്‍മുഡയ്ക്കും സ്വര്‍ണം!- കുറിച്ചത് ചരിത്രനേട്ടം

1

ടോക്കിയോ ഒളിംപിക്‌സില്‍ 130 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യ ആദ്യ സ്വര്‍ണത്തിനു വേണ്ടി കാത്തിരിപ്പ് തുടരുമ്പോള്‍ വെറും 70,000ത്തോളം മാത്രം ജനസംഖ്യയുള്ള ബെര്‍മുഡ സുവര്‍ണനേട്ടവുമായി ചരിത്രം കുറിച്ചിരിക്കുകയാണ്. വനിതകളുടെ ട്രയാത്‌ലണിലാണ് ബെര്‍മുഡയുടെ വനിതാ താരം ഫ്‌ളോറ ഡെഫിയാണ് സ്വര്‍ണ മെഡലുമായി ബെര്‍മുഡയുടെ ഇതിഹാസ നായികയായി മാറിയിരിക്കുന്നത്. ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ബെര്‍മുഡ ഒളിംപിക്‌സ് സ്വര്‍ണം കരസ്ഥമാക്കുന്നത്. മാത്രമല്ല ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഈ നേട്ടം കൈവരിച്ച ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡിനും അവര്‍ അവകാശികളായി മാറുകയും ചെയ്തു.

33 കാരിയായ ഡെഫി ഒരു മണിക്കൂറും 55 മിനിറ്റും 36 സെക്കന്റുമെടുത്താണ് മല്‍സരം പൂര്‍ത്തിയാക്കി സ്വര്‍ണം കരസ്ഥമാക്കിയത്. ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ ബ്രിട്ടന്റെ ജോര്‍ജിയ ടെയ്‌ലര്‍ ബ്രൗണ്‍ രണ്ടാംസ്ഥാനത്തെത്തി വെള്ളി നേടി. അമേരിക്കയുടെ കെയ്റ്റി സഫേഴ്‌സിനാണ് വെങ്കലം. ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് ബെര്‍മുഡയുടെ ഡഫി ഏതൊരു അത്‌ലറ്റിന്റെ അന്തിമ സ്വപ്‌നമായ ഒളിംപിക് സ്വര്‍ണമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ പരിക്കുകളും 2013ല്‍ രക്തക്കുറവ്വ് നിമിത്തമുണ്ടാവുന്ന വിളര്‍ച്ചയുമെല്ലാം താരത്തെ തളര്‍ത്തിയിരുന്നു. പക്ഷെ ഇവയെയെല്ലാം അതിജീവിച്ച് 33ാം വയസ്സില്‍ ഡഫി ഒളിംപിക് സ്വര്‍ണത്തിന് ഉടമയായിരിക്കുകയാണ്.

2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഡഫി മല്‍സരിച്ചിരുന്നു. പക്ഷെ അന്നു മല്‍സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതു കാരണം അവര്‍ കായികരംഗത്തു നിന്നു പിന്‍മാറിയിരുന്നു. അതിനു ശേഷം ഒരു ഷോപ്പില്‍ ജോലിക്കു പോവുകയും ചെയ്തിരുന്നു. പിന്നീട് ബിരുദത്തിനു പഠിക്കവെയാണ് ഡഫി വീണ്ടും മല്‍സരരംഗത്തേക്കു തിരിച്ചെത്തിയത്.

തലേദിവസം രാത്രിയില്‍ ശക്തമായ മഴ പെയ്തതിനാല്‍ ഇന്നു 15 മിനിറ്റോളം വൈകിയായിരുന്നു മല്‍സരം ആരംഭിച്ചത്. അവസാന സെഷനിലായിരുന്നു ഡഫി മല്‍സരത്തിന്റെ നിയന്ത്രണമേറ്റെടുത്തത്. ആദ്യ നാലു ലാപ്പുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ അവര്‍ ലീഡ് നേടിയെടുക്കുകയായിരുന്നു. അതിനു ശേഷം എതിരാളികള്‍ക്ക് തന്നെ മറികടക്കാനുള്ള ഒരവസരവും ഡഫി നല്‍കിയതുമില്ല.

Story first published: Tuesday, July 27, 2021, 16:52 [IST]
Other articles published on Jul 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+