Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഷൂട്ടിങില്‍ മിക്‌സഡ് ടീമിനത്തില്‍ മെഡല്‍ സാധ്യത- മുന്‍ സൂപ്പര്‍ താരം അഞ്ജലി പറയുന്നു

1

ടോക്കിയോ ഒളിംപിക്‌സിന്റെ ഷൂട്ടിങില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യതയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ വനിതാ സൂപ്പര്‍ താരമായ അഞ്ജലി ഭഗവത്. ഒളിംപിക്‌സ് മെഡല്‍ നേടാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും ഷൂട്ടിങില്‍ ഇന്ത്യയുടെ ഐക്കണ്‍ താരങ്ങളിലൊരാളായാണ് അവര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി ഫൈനല്‍ കളിച്ച ആദ്യ ഷൂട്ടര്‍ കൂടിയാണ് അഞ്ജലി. 2000ലെ സിഡ്‌നി ഗെയിംസിലായിരുന്നു അവര്‍ മെഡല്‍പ്പോരാട്ടത്തിനു അര്‍ഹത നേടിയത്. മുന്‍ ലോക ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവും കൂടിയാണ് അഞ്ജലി.

ഇത്തവണത്തെ ഒളിംപിക്‌സില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 15 ഷൂട്ടര്‍മാരാണ് ഇന്ത്യക്കു വേണ്ടി മെഡലിലേക്കു വെടിയുതിര്‍ക്കാന്‍ തയ്യാറെടുക്കുന്നത്. പരിചയസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീം കൂടിയാണ് ഇത്തവണ ഇന്ത്യയുടേത്.

2

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവിധ അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ യുവതാരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് 19 കാരനായ സൗരഭ് തിവാരി. ലോക ചാംപ്യന്‍ഷിപ്പ്, ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെല്ലാം താരം സ്വര്‍ണം കൊയ്തിരുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാള്‍ കൂടിയാണ് തിവാരി.

എന്നാല്‍ ഷൂട്ടിങില്‍ മെഡല്‍ ഫേവറിറ്റായ ഏതെങ്കിലും താരത്തിന്റെ പേരെടുത്ത് പറയാന്‍ അഞ്ജലി തയ്യാറായില്ല. ഒരു പ്രത്യേക ദിവസം ഒരു ഷൂട്ടറുടെ പ്രകടനം എങ്ങനെയിരിക്കുമെന്നതിനെ ആശ്രയിച്ചാണ് മെഡല്‍ സാധ്യതയെന്നും അവര്‍ വ്യക്തമാക്കി. വ്യക്തിഗത ഇനത്തില്‍ മെഡല്‍ ഫേവറിറ്റ് ആരെന്നു പറയുക ബുദ്ധിമുട്ടേറിയ കാര്യമാണ്. 2016ലെ റിയോ ഒളിംപിക്‌സില്‍ ജീത്തു റായ് മികച്ച ഫോമിലായിരുന്നു. നല്ല പ്രകടനത്തോടെ അദ്ദേഹം ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്തിരുന്നു. പക്ഷെ ഫൈനലില്‍ ഫോം ആവര്‍ത്തിക്കാനായില്ല, കാരണം അദ്ദേഹം സമ്മര്‍ദ്ദത്തിലായിരുന്നു. പോസിറ്റീവ് ചിന്താഗതി ഒരു ഷൂട്ടര്‍ നിലനിര്‍ത്തുന്നതിനെ ആശ്രയിച്ചാവും മെഡല്‍ സാധ്യതയെന്നും അഞ്ജി നിരീക്ഷിച്ചു.

3

മിക്‌സഡ് ടീം ഇവന്റില്‍ ഇന്ത്യക്കു മെഡല്‍ നേടാനാവുമെന്ന് എനിക്കുറപ്പുണ്ട്. സൗരഭ്, മനു ഭേക്കര്‍, ദിവ്യാന്‍ഷ്, യേല എന്നിവരടങ്ങുന്ന ടീം മികച്ച ഫോമിലാണ്. ഇത്തവണ മെഡല്‍ നേടാന്‍ ഏറെ സാധ്യതയുള്ള ടീമാണ് ഇവരുടേത്. അവരുടെ ഇനങ്ങളില്‍ നമ്പര്‍വണ്‍ താരങ്ങള്‍ കൂടിയാണ് നാലു പേരും. ഈയിനത്തില്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ മെഡലുകള്‍ നേടിയവര്‍ കൂടിയാണ് അവര്‍. മിക്‌സഡ് ടീം ഇവന്റില്‍ താന്‍ വലിയ പ്രതീക്ഷയിലാണെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.

ഒളിംപിക്‌സ് ചരിത്രമെടുത്താല്‍ ഷൂട്ടിങില്‍ ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത് നാലു മെഡലുകളാണ്. ടോക്കിയോയില്‍ ഇത് ഉയര്‍ത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് 15 പേരുള്‍പ്പെട്ട ടീം. അപൂര്‍വി ചന്ദേല, രാഹി സര്‍ണോബട്ട്, അഭിഷേക് വര്‍മ എന്നിവരും ഷൂട്ടിങില്‍ മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളാണ്.

Story first published: Friday, July 23, 2021, 23:00 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+